സൈനികരുടെ ചികിത്സ മുടക്കി കേന്ദ്ര സർക്കാർ; പണം നൽകുന്നത് പ്രതിരോധമന്ത്രാലയം നിർത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 14, 2019

സൈനികരുടെ ചികിത്സ മുടക്കി കേന്ദ്ര സർക്കാർ; പണം നൽകുന്നത് പ്രതിരോധമന്ത്രാലയം നിർത്തി

തൃശൂർ > വിമുക്ത ഭടന്മാർക്കും കുടുംബാംഗങ്ങൾക്കുമായി കേന്ദ്ര സർക്കാരിന്റെ കീഴിൽ ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന ചികിത്സാ പദ്ധതിയായ എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ (ഇസിഎച്ച്എസ്) നിന്ന് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികൾ പിൻവാങ്ങുന്നു.

പ്രതിരോധ മന്ത്രാലയം  കുടിശ്ശിക നൽകാത്തതിനാൽ  ഇസിഎച്ച് സ്കീമിൽ ഉൾപ്പെട്ട സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ ചൊവ്വാഴ്ച തൃശൂരിൽ യോഗം ചേർന്നാണ് ഇക്കാര്യം തീരുമാനിച്ചത‌്. മാർച്ച് ഒന്നുമുതൽ വിമുക്ത ഭടന്മാർക്കുള്ള ചികിത്സ നിർത്താൻ തീരുമാനിച്ചതായി ഇസിഎച്ച്എസ് എംപാനൽഡ് പ്രൈവറ്റ് ഹോസ്പിറ്റൽസ് ഫോറം കോ‐ഓർഡിനേറ്റർ വി രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വിമുക്ത ഭടന്മാരുടെ ചികിത്സായിനത്തിൽ പണം നൽകുന്നത് കഴിഞ്ഞ നവംബർ മുതലാണ് പ്രതിരോധമന്ത്രാലയം നിർത്തിവച്ചത്. ഇതുവരെ 45 കോടിയിലധികം രൂപയാണ് വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും ചികിത്സ നൽകിയ ഇനത്തിൽ ആശുപത്രികൾക്ക് ലഭിക്കാനുള്ളത്.
കൊച്ചിയിലുള്ള റീജണൽ സെന്റർവഴിയാണ് ബില്ലുകൾ നൽകി വരുന്നത്. സാധാരണ ഇടയ്ക്കിടെ ബില്ലുകൾ പാസാക്കി പണം നൽകാറുണ്ടെങ്കിലും കഴിഞ്ഞ നാലുമാസമായി കേന്ദ്രം ഒട്ടും പണം നൽകുന്നില്ല. അതിനാൽ ചികിത്സ തുടർന്നുകൊണ്ടുപോകാൻ പറ്റാത്ത സാഹചര്യമാണെന്ന് ആശുപത്രികളുടെ പ്രതിനിധികൾ പറഞ്ഞു. ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നതോടെ, ലക്ഷക്കണക്കിനുവരുന്ന വിമുക്തഭടന്മാരുടെ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടിലാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇവർക്ക‌് എന്തിനും കൊച്ചിയിലെ നേവൽബേസ‌് ആശുപത്രിയെ ആശ്രയിക്കേണ്ടിവരും.

2014ൽ നിശ്ചയിച്ച തുക പ്രകാരമാണ് ഇപ്പോഴും ആശുപത്രികൾ ചികിത്സ നൽകുന്നത്. രണ്ടുവർഷംതോറും ചികിത്സത്തുക വർധിപ്പിക്കണമെന്ന നിർദേശവും പ്രതിരോധ മന്ത്രാലയം ലംഘിച്ചിരിക്കയാണ്. തൃശൂർ പേൾ റീജൻസിയിൽ ചേർന്ന യോഗത്തിൽ സംസ്ഥാനത്തെ മുപ്പത്തഞ്ചിലധികം ആശുപത്രികളുടെ പ്രതിനിധികൾ പങ്കെടുത്തു. എബി എബ്രഹാം, പി സി രാമദാസ്, ഉണ്ണികൃഷ്ണൻ കുന്നത്ത്, ഡാന്റിസ് ആന്റണി എന്നിവരും വാർത്താസമ്മേളനത്തിൽ  പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2SOaXYP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages