കരുത്ത‌് വിളിച്ചോതി കെഎസ‌്ടിഎ പ്രകടനം ; സമ്മേളനം ഇന്ന‌് സമാപിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

കരുത്ത‌് വിളിച്ചോതി കെഎസ‌്ടിഎ പ്രകടനം ; സമ്മേളനം ഇന്ന‌് സമാപിക്കും


തിരുവനന്തപുരം
അനന്തപുരിയെ ത്രസിപ്പിച്ച‌് കെഎസ‌്ടിഎ പ്രകടനം. പൊതുസമ്മേളനത്തിന‌് മുന്നോടിയായുള്ള പ്രകടനത്തിൽ വാനോളം ആവേശമുയർന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ, നവോത്ഥാന മുദ്രാവാക്യങ്ങൾ മുഴക്കി വിജെടി ഹാളിൽനിന്നാരംഭിച്ച പ്രകടനം ഇ കെ നായനാർ പാർക്കിൽ സമാപിച്ചു.

പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. കെഎസ‌്ടിഎ  പ്രസിഡന്റ‌് കെ ജെ ഹരികുമാർ അധ്യക്ഷനായി. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുല്ലക്കര രത‌്നാകരൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ആന്റണി രാജു എന്നിവർ സംസാരിച്ചു. കെഎസ‌്ടിഎ ജനറൽ സെക്രട്ടറി കെ സി ഹരികൃഷ‌്ണൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എ നജീബ‌് നന്ദിയും പറഞ്ഞു. ചടങ്ങിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ‌എസ‌്ടിഎഫ‌്ഐ ജനറൽ സെക്രട്ടറി സി എൻ പാർഥി നാലരലക്ഷം രൂപ കൈമാറി. ദുരിതാശ്വാസ നിധിയിലേക്ക‌് എസ‌്ടിഎഫ‌്ഐ നേരത്തെ 13 ലക്ഷം രൂപ നൽകിയിരുന്നു.

ട്രേഡ‌് യൂണിയൻ സൗഹൃദസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ‌്ഘാടനം ചെയ‌്തു. കെഎസ‌്ടിഎ ട്രഷറർ ടി വി മദനമോഹനൻ അധ്യക്ഷനായി. വിവിധ സംഘടനാ നേതാക്കളായ സുന്ദരരാജൻ, കെ എസ‌് രഘുലാൽ, സി കെ ഹരികൃഷ‌്ണൻ, വി സുരേഷ‌്കുമാർ, ഹരിലാൽ, കെ എൻ അശോക‌്കുമാർ, എം ഷാജഹാൻ, സി സന്തോഷ‌്കുമാർ, കെ കുഞ്ഞുമോൻ, പി ഉഷാദേവി, ര‌‌ഞ‌്ജീവ‌് എന്നിവർ സംസാരിച്ചു. കെഎസ‌്ടി‌എ സംസ്ഥാന സെക്രട്ടറി കെ പി സന്തോഷ‌്കുമാർ സ്വാഗതവും എക‌്സിക്യൂട്ടീവ‌് അംഗം എൻ ടി ശിവരാജൻ നന്ദിയും പറഞ്ഞു.

വനിതാസമ്മേളനം യു പ്രതിഭ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. കെഎസ‌്ടിഎ സെക്രട്ടറി പി ഡി ശ്രീദേവി അധ്യക്ഷയായി. വൈസ‌് പ്രസിഡന്റ‌് കെ ബദറുന്നിസ സ്വാഗതവും എക‌്സിക്യൂട്ടീവ‌് അംഗം എൽ മാഗി നന്ദിയും പറഞ്ഞു.സമാപനദിനമായ ഞായറാഴ‌്ച ടാഗോർ തിയറ്ററിൽ പകൽ 10.30ന‌് വിദ്യാഭ്യാസ സാംസ‌്കാരിക സമ്മേളനം വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ‌് ഉദ‌്ഘാടനം ചെയ്യും. പകൽ 1.30ന‌് യാത്രയയപ്പ‌് സമ്മേളനത്തിന്റെ ഉദ‌്ഘാടനം എൽഡിഎഫ‌് കൺവീനർ എ വിജയരാഘവൻ നിർവഹിക്കും.

മതനിരപേക്ഷ, നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ അധ്യാപകര്‍ രംഗത്തിറങ്ങണം: കെഎസ‌്ടിഎ
തിരുവനന്തപുരം
മതനിരപേക്ഷ, നവോത്ഥാനമൂല്യങ്ങൾ സംരക്ഷിക്കാൻ അധ്യാപകർ രംഗത്തിറങ്ങണമെന്ന‌് കെഎസ‌്ടിഎ സംസ്ഥാനസമ്മേളനം അഭ്യർഥിച്ചു. ഇന്ത്യൻ മതേതരത്വത്തിന്റെ കൊടിയശത്രുവായ സംഘപരിവാർ പരാജയപ്പെടുന്നത‌് കേരളത്തിന്റെ  ഉറച്ച മതനിരപേക്ഷ മനസ്സിന്റെ കരുത്തിന് മുന്നിൽ മാത്രമാണ്. നാടിന്റെ പുരോഗതിക്കും അഭിവൃദ്ധിക്കും ഇന്ധനം പകരുന്ന കേരളീയ നവോത്ഥാന മൂല്യങ്ങളെ തകർത്ത് കീഴ്പ്പെടുത്താൻ സംഘപരിവാർ നിരവധിതവണ ശ്രമിച്ചിട്ടുണ്ട്. അതിൽ ഒടുവിലത്തേതാണ് ‘ശബരിമല’.

വർഗീയസ്പർധ വളർത്തി രാഷ്ട്രീയലാഭമുണ്ടാക്കാനുള്ള നീചമായ ശ്രമമാണ് സംഘപരിവാറിന്റേത്. ഇത‌് പരാജയപ്പെടുത്തണം. നവോത്ഥാനമൂല്യങ്ങൾ തകർക്കാനും സവർണ ബ്രാഹ്മണിക്കൽ മേധാവിത്തം നടപ്പാക്കാനും രാജഭരണം വാഴ്ത്താനും സംഘപരിവാർ ശ്രമിക്കുന്നു. ഇതിനെതിരെ മതേതര ജനാധിപത്യ
വിശ്വാസികളുടെ ഐക്യനിര ശക്തിപ്പെടണം. നാല് വോട്ടിനുവേണ്ടി നാടിനെ തകർക്കാൻ മടികാണിക്കാത്ത കോൺഗ്രസിനും യുഡിഎഫിനും ചരിത്രം മാപ്പ് നൽകില്ല.
കേരളത്തിന്റെ മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സർക്കാരും ഇടതുപക്ഷ ജനാധിപത്യമുന്നണിയും ചരിത്രപരമായ ദൗത്യം ഏറ്റെടുത്തത് ആവേശത്തോടെയാണ് കെഎസ‌്ടിഎ കാണുന്നത്. കലാപനീക്കങ്ങൾ ശക്തമായി നേരിടുന്ന സംസ്ഥാന സർക്കാരിന് പൂർണപിന്തുണ പ്രഖ്യാപിക്കുന്നു. കേരളത്തെ വർഗീയശക്തികൾക്ക‌് അടിയറവയ്ക്കില്ലെന്ന നിലപാടുള്ള മുഴുവൻ പുരോഗമന ശക്തികളോടും വ്യക്തികളോടും ഐക്യപ്പെടുമെന്നും കെഎസ‌്ടിഎ വ്യക്തമാക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2UQM3oK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages