സി രാധാകൃഷ‌്ണന‌് 80–-ാം പിറന്നാളാഘോഷം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

സി രാധാകൃഷ‌്ണന‌് 80–-ാം പിറന്നാളാഘോഷം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം

കൊച്ചി
വാക്കുകളുടെ കടൽകടഞ്ഞ‌് നോവലിന്റെ തിരുമധുരം മലയാളത്തിന‌് സമ്മാനിച്ച സി രാധാകൃഷ‌്ണന‌് എൺപതാം പിറന്നാളിന്റെ നിറവ‌്. കുംഭമാസത്തിലെ അശ്വതിയാണ‌് (മാർച്ച‌് 10) നാളനുസരിച്ചുള്ള പിറന്നാൾ. എന്നാൽ, തീയതിക്കണക്കിൽ  ഫെബ്രുവരി  15നായിരുന്നു ജന്മദിനം.  വൈക്കത്തെ വൃദ്ധസദനത്തിലെ 32 അന്തേവാസികൾക്കൊപ്പമായിരുന്നു രാധാകൃഷ‌്ണൻ അന്ന‌്. അച്ഛനും അമ്മയും മരിച്ച തനിക്ക‌് ഈ അന്തേവാസികൾക്കൊപ്പമുള്ള ജന്മദിനാഘോഷം ഏറെ  സന്തോഷം നൽകിയെന്ന‌് അദ്ദേഹം പറയുന്നു. 

എഴുത്തുകാരനും ശാസ‌്ത്രജ്ഞനും ശാസ‌്ത്ര മാസിക പത്രാധിപസമിതി അംഗവുമായി  അറിവിന്റെ ആകാശങ്ങളിലൂടെ സഞ്ചരിച്ച  ചക്കുപുരയിൽ രാധാകൃഷ‌്ണൻ,  1939 ഫെബ്രുവരി 15ന‌് തിരൂരിലാണ‌് ജനിച്ചത‌്. പരപ്പൂർ മഠത്തിൽ മാധവൻനായരുടെയും ചക്കുപുരയിൽ ജനകിയമ്മയുടെയും മകൻ.  ഊർജതന്ത്രത്തിൽ ബിരുദാനന്തരബിരുദധാരിയാണ‌്. കോഴിക്കോട‌് ഗുരുവായൂരപ്പൻ കോളേജിൽനിന്ന‌ും പാലക്കാട‌് വിക‌്ടോറിയ കോളേജിൽനിന്നുമാണ‌് പഠനം പൂർത്തിയാക്കിയത‌്.

പുതിയ  നോവലിന്റെ പണിപ്പുരയിലാണ‌് രാധാകൃഷ‌്ണൻ ഇപ്പോൾ‌. നാലിലൊന്ന‌് ഭാഗം എഴുതിക്കഴിഞ്ഞു. അഞ്ചുമാസംകൂടി കഴിഞ്ഞാൽ നോവൽ   പൂർത്തിയാകും. സ്വസ്ഥമായ നോവലെഴുത്തിന‌് അതുവരെ നടത്തിയിരുന്ന പത്ര–- മാസികാ കോളമെഴുത്ത‌് അവസാനിപ്പിച്ചു. കൃത്യമായി രാവിലെയും വൈകിട്ടും ഓരോമണിക്കൂർവീതം വായന, സമയമെടുത്ത‌് നോവൽരചന. ഇങ്ങനെ പോകുന്നു ദിനചര്യകൾ.

ഇതിനിടെ, ഇ–- വായന പ്രോത്സാഹിപ്പിക്കുന്ന ആമസോൺ കിൻഡിലിൽ നാല‌ു നോവലുകളും ഒരു പോപ്പുലർ സയൻസ‌് പുസ‌്തകവും ഇംഗ്ലീഷിലെത്തിക്കഴിഞ്ഞു. ‘ മുമ്പേ പറക്കുന്ന പക്ഷികൾ‘, ‘ കരൾ പിളരും കാലം’, ‘ഇനിയൊരു നിറകൺചിരി’, ‘ഉള്ളിലുള്ളത‌്’ എന്നിവയും ‘സീക്രട്ട‌് ബിഹൈൻഡ‌് ദി യൂണിവേഴ‌്സ‌്’ എന്ന പ്രപഞ്ച വിജ‌്ഞാനീയ സൈദ്ധാന്തിക പുസ‌്തകവുമാണ‌് കിൻഡിലിൽ ലഭിക്കുക.

എംഎസ‌്സി ഫിസിക‌്സ‌് വിദ്യാർഥിയായിരുന്ന കാലംമുതൽ പ്രപഞ്ചരഹസ്യങ്ങളുടെ പൊരുൾ തേടിയിറങ്ങിയ തന്റെ ആജീവനാന്ത രചനയെന്നാണ‌് ‘സീക്രട്ട‌് ബിഹൈൻഡ‌് ദി യൂണിവേഴ‌്സ‌ി’നെ സി രാധാകൃഷ‌്ണൻ വിശേഷിപ്പിക്കുന്നത‌്.

2017ലാണ‌് ഇതുസംബന്ധിച്ച‌് എഴുതിയ 18 പേജുള്ള ശാസ‌്ത്രലേഖനം പ്രീസ‌്പേസ‌് ടൈം ജേർണൽ എന്ന അന്താരാഷ‌്ട്ര പ്രശസ‌്തമായ സയൻസ‌് ജേർണലിൽ പ്രസിദ്ധീകരിച്ചത‌്. പ്രപഞ്ചപുരോഗതിക്കു നിദാനം ശാസ‌്ത്രമാണെന്നും അദ്ദേഹം പറയുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2SJsCC5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages