കോട്ടയം
വിദ്യാർഥികൾക്കും അധ്യാപകർക്കും ജീവനക്കാർക്കും ആശ്വാസമേകി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രിയുടെ ഫയൽ അദാലത്ത്. മഹാത്മാഗാന്ധി സർവകലാശാലയിൽ നടന്ന അദാലത്തിലൂടെ 282 അപേക്ഷകൾ തീർപ്പാക്കി. ഓൺലൈനിലൂടെ ലഭിച്ച 215 അപേക്ഷകളും അദാലത്ത് ദിവസം ലഭിച്ച 67 അപേക്ഷകളുമാണ് തീർപ്പാക്കിയത്. ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ വീഡിയോ കോൺഫറൻസിലൂടെ അദാലത്ത് ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് അധ്യക്ഷനായി. ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് മുഖ്യ പ്രഭാഷണം നടത്തി. സിൻഡിക്കറ്റംഗങ്ങളായ അഡ്വ. പി കെ ഹരികുമാർ, അഡ്വ. ആർ പ്രഗാഷ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. കെ ഷെറഫുദ്ദീൻ, രജിസ്ട്രാർ എം ആർ ഉണ്ണി എന്നിവർ സംസാരിച്ചു. അപേക്ഷകയായ തോപ്പുംപടി സ്വദേശി എം ഫർസാനയ്ക്ക് എംബിഎ പരീക്ഷയുടെ മാർക്ക്‌ലിസ്റ്റ് കൈമാറിയാണ് അദാലത്ത് ആരംഭിച്ചത്.
പരീക്ഷാവിഭാഗവുമായി ബന്ധപ്പെട്ട പരാതികളായിരുന്നു ഏറെയും. നിരവധിപ്പേർക്ക് മാർക്ക് ലിസ്റ്റുകൾ നൽകി. ഗവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർഥികൾക്കാവശ്യമായ ഉത്തരവുകൾ ലഭ്യമാക്കി. അധ്യാപകർക്കുള്ള ഗൈഡ് ഷിപ്പുകൾ അനുവദിച്ചു. സിൻഡിക്കറ്റംഗങ്ങളും ഡീൻമാരും ഉദ്യോഗസ്ഥരും അദാലത്തിൽ പങ്കെടുത്തു. രാവിലെ ഒൻപതിന് ആരംഭിച്ച അദാലത്ത് പകൽ രണ്ടിനാണ് അവസാനിച്ചത്.
from Kerala || Deshabhimani Online News https://ift.tt/2U44dUb
via IFTTT
No comments:
Post a Comment