ആലപ്പുഴ > ലേക് പാലസ് റിസോർട്ടിലെ അനധികൃത കെട്ടിടങ്ങൾക്ക‌് 2.73 കോടി രൂപ നികുതി ഈടാക്കാൻ ആലപ്പുഴ നഗരസഭാ യോഗം തീരുമാനിച്ചു. നികുതി അടയ‌്ക്കുന്നില്ലങ്കിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കും. ചൊവ്വാഴ‌്ച ചേർന്ന കൗൺസിൽ യോഗമാണ‌് നഗരസഭാ സെക്രട്ടറി തയ്യാറാക്കി നൽകിയ കുറിപ്പ‌് അംഗീകരിച്ചത‌്.തോമസ് ചാണ്ടി എംഎൽഎയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ നഗരസഭ നടത്തിയ പരിശോധനയിൽ അനധികൃത കെട്ടിടങ്ങളും പ്ലാനിലുള്ളതിനേക്കാൾ വിസ‌്തൃതിയോടെ നിർമിച്ച കെട്ടിടങ്ങളും കണ്ടെത്തിയിരുന്നു.
നഗരത്തിലെ എല്ലാ അനധികൃത നിർമാണങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി സെക്രട്ടറി വി എൻ വിജയകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. ശക്തമായ നടപടിയുണ്ടാകുമെന്ന‌് നഗരസഭാധ്യക്ഷൻ തോമസ് ജോസഫ് മറുപടി നൽകി.നഗരചത്വരത്തിലെ ബാസ‌്കറ്റ് ബോൾ ക്വാർട്ട് ഇൻഡോർ സ‌്റ്റേഡിയമാക്കാൻ സ്വകാര്യവ്യക‌്തിയുമായി കരാറുണ്ടാക്കാൻ തയ്യാറാക്കിയ എംഒയുവിന്റെ കരട് പ്രതിപക്ഷം അംഗീകരിച്ചില്ല. വിശദമായി അന്വേഷിച്ച‌് അടുത്ത കൗൺസിൽ യോഗത്തിനകം റിപ്പോർട്ട‌് നൽകാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി. കൈചൂണ്ടിമുക്ക‌്മുതൽ ഐഡിയ ടെലിഫോൺ കമ്പനിയുടെ കേബിൾ സ്ഥാപിക്കാനുള്ള അപേക്ഷയും വിശദപഠനത്തിനായി മാറ്റി.
from Kerala || Deshabhimani Online News http://bit.ly/2BEGy5y
via IFTTT
No comments:
Post a Comment