എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതർക്കായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കി: മുഖ്യമന്ത്രി

തിരുവനന്തപുരം > എൻഡോസൾഫാൻ ദുരിതബാധിതർക്ക്‌ സാമൂഹ്യസേവനമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി 233പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻ എ നെല്ലിക്കുന്ന്‌ എംഎൽഎയുടെ അടിയന്തര പ്രമേയത്തിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പുനരധിവാസ ഗ്രാമം തന്നെ നിര്‍മ്മിക്കുന്നതിന്68 കോടി രൂപ ചിലവഴിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. കാസര്‍ഗോഡ് ജില്ലയിലെ മൂളിയാര്‍ വില്ലേജിലാണ് ഇത് സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കായി ഊരാളുങ്കല്‍ ഗ്രൂപ്പിനെ ചുതമലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങള്‍,ആശുപത്രികള്‍, ജലവിതരണ പദ്ധതികള്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. 197പദ്ധതികള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നതിന്റെ ഭാഗമാണ് ഈ ബജറ്റില്‍ തന്നെ 20 കോടി രൂപ സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട് എന്നത്. ഈ തുകയും ഇവരുടെ ആശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും എന്നതാണ് യാഥാര്‍ത്ഥ്യം. മുഖ്യമന്ത്രി പറഞ്ഞു.

കാസർഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസ പ്രശ്‌നങ്ങള്‍ റവന്യൂ, ആരോഗ്യം, സാമൂഹ്യനീതി, ഭക്ഷ്യപൊതുവിതരണം, വിദ്യാഭ്യാസം മുതലായ വകുപ്പുകള്‍ മുഖാന്തിരമാണ് നടപ്പാക്കിവരുന്നത്. പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യൂ വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള ഒരു സെല്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ കലക്ടറാണ് ഇതിന്റെ കണ്‍വീനര്‍.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിന് എല്ലാ സര്‍ക്കാരിന്റെ കാലത്തും അംഗീകരിച്ചു നിലനില്‍ക്കുന്ന മാനദണ്ഡങ്ങളുണ്ട്. 2013 മുതല്‍ ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങള്‍ പാലിച്ചാണ് ദുരിതബാധിതരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും പ്രവര്‍ത്തിച്ചുവരുന്നത്. അതനുസരിച്ച്  വിവിധ മെഡിക്കല്‍കോളേജുകളിലെ 11സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലെ വിഗദ്ധ ഡോക്ടര്‍മാരുടെ ഒരു പാനല്‍ രോഗാവസ്ഥയിലുള്ളവരെ പരിശോധിക്കുന്നു. പരിശോധനയില്‍ എന്‍ഡോസള്‍ഫാനുമായി ബന്ധപ്പെടുത്താവുന്ന രോഗാവസ്ഥയാണെന്ന് കണ്ടെത്തുന്നവരുടെ പട്ടിക തയ്യാറാക്കുന്നു. അതേതുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ ആകാശമാര്‍ഗ്ഗേണ തളിച്ച 1978-2000 കാലഘട്ടത്തില്‍ പ്ലാന്റേഷന്‍ തോട്ടങ്ങളിലോ പരിസരത്തോ ജോലി നോക്കിയിരുന്നോ എന്നും മറ്റുവിധത്തില്‍ രോഗം പിടിപെടാനിടയുള്ള സാഹചര്യം ഉണ്ടായിരുന്നോ എന്നുമുള്ള കാര്യം ഫീല്‍ഡ് ലെവലില്‍ ശേഖരിക്കുന്ന റിപ്പോര്‍ട്ടു സഹിതം അര്‍ഹതാ നിര്‍ണ്ണയം നടത്തുന്നു. ഒരു പ്രത്യേക മെഡിക്കല്‍ സംഘം റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മ പരിശോധന നടത്തിയശേഷമാണ് അര്‍ഹരുടെ പട്ടിക തയ്യാറാക്കുന്നത്. ആ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ കേസുകളും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കുകയും ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തുകയുമാണ് സ്വീകരിക്കുന്ന രീതി.

ദുരിതബാധിതര്‍ക്കുവേണ്ടി പരമാവധി സഹായമാണ് ഈ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. അത് എല്ലാവരിലും എത്തിക്കുന്ന കാര്യങ്ങളിലുള്ള കുറവുകള്‍ പരിഹരിച്ച് സമാശ്വാസപ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുക തന്നെ ചെയ്യും. അതോടൊപ്പം സമരരംഗത്തുള്ളവരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ഇന്നുതന്നെ റവന്യൂ-ആരോഗ്യ-സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  അതില്‍ നിന്ന് പ്രശ്‌നങ്ങള്‍ക്ക് അനുഭാവപൂര്‍വ്വമായ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു നല്‍കിയ പരിരക്ഷയും ആശ്വാസവും അവര്‍ അനുഭവിക്കുന്ന ദുരിതത്തെ ഒരളവെങ്കിലും കുറയ്ക്കുവാന്‍ കഴിഞ്ഞുവെന്നതാണ് വസ്തുത. ഈ വസ്തുതകള്‍ ശരിയായി മനസ്സിലാക്കാന്‍ ശ്രമിക്കാതെയാണ് ഈ പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളതെന്ന് പറയേണ്ടി വരും. മുഖ്യമന്ത്രി പറഞ്ഞു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2UyVwRt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages