തിരുവനന്തപുരം
ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം 12ന് ആരംഭിക്കും. 20നാണ് ആറ്റുകാൽ പൊങ്കാല. 21ന് ഉത്സവം സമാപിക്കും.
12ന് രാത്രി 10.20ന് കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നതെന്ന‌് ക്ഷേത്രം ട്രസ‌്റ്റ‌് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 20ന് രാവിലെ 10.15നാണ് പൊങ്കാല. 2.15നാണ് നിവേദ്യ ചടങ്ങുകൾ. 21ന് രാത്രി 9.15ന് കാപ്പഴിച്ച് രാത്രി 12.30ന് നടക്കുന്ന കുരുതി തർപ്പണത്തോടെ ഉത്സവ ആഘോഷങ്ങൾക്ക് സമാപനമാകും.
ഉത്സവദിനങ്ങളിൽ മൂന്ന് വേദികളിലായി നടക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം അംബ ഓഡിറ്റോറിയത്തിൽ 12ന‌് വൈകിട്ട‌് 6.30ന് നടൻ മമ്മൂട്ടി നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ശശിധരൻ നായർ, പ്രസിഡന്റ് വി ചന്ദ്രശേഖരൻപിള്ള, സെക്രട്ടറി കെ ശിശുപാലൻ നായർ, ട്രഷറർ വി അയ്യപ്പൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2t35TBu
via IFTTT
No comments:
Post a Comment