1934ലെ ഭരണഘടന അംഗീകരിക്കുന്നുവെന്ന‌് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

1934ലെ ഭരണഘടന അംഗീകരിക്കുന്നുവെന്ന‌് യാക്കോബായ വിഭാഗം ഹൈക്കോടതിയിൽ

കൊച്ചി > മലങ്കരസഭയുടെ 1934ലെ ഭരണഘടന തങ്ങളും അംഗീകരിക്കുന്നുവെന്ന‌് യാക്കോബായ പക്ഷം ഹൈക്കോടതിയിൽ. പിറവം സെന്റ‌്  മേരീസ‌് പള്ളിക്ക‌് പൊലീസ‌് സംരക്ഷണം ആവശ്യപ്പെട്ട‌് ഓർത്തഡോക‌്സ‌്പക്ഷം സമർപ്പിച്ച ഹർജിയിലാണ‌് യാക്കോബായപക്ഷത്തിന്റെ നിർണായകനിലപാട‌്.

2002ൽ പുതിയ ഭരണഘടന രൂപീകരിച്ച‌് 1934ലെ സഭാഭരണഘടനയോട‌് വിയോജിപ്പ‌് പ്രകടിപ്പിച്ച യാക്കോബായ പക്ഷത്തിന്റെ പുതിയ നിലപാട‌് സഭാകേസിന‌് പുതിയ മാനങ്ങൾ നൽകുന്നതാണ‌്. 1934ലെ ഭരണഘടനാനുസൃതമായി പ്രവർത്തിക്കുന്ന യാക്കോബായ വിഭാഗത്തിലെ വൈദികരെ സുപ്രീംകോടതിവിധിയുടെ വെളിച്ചത്തിൽ  പള്ളിയിൽനിന്ന‌് ഒഴിവാക്കാനാകില്ലെന്നും യാക്കോബായ പക്ഷം വാദിച്ചു.  സിവിൽ കോടതി വഴിയല്ലാതെ യാക്കോബായപക്ഷത്തെ പള്ളിയിൽനിന്നു പുറത്താക്കാനാകില്ലെന്നും   നിലപാട‌് സ്വീകരിച്ചു.

യാക്കോബായക്കാർ 1934ലെ ഭരണഘടനയ‌്ക്ക‌് അനുസൃതമായല്ല പ്രവർത്തിക്കുന്നത‌് എന്നതിന‌് തെളിവുണ്ടോയെന്ന‌്  കോടതി ഓർത്തഡോക‌്സ‌് പക്ഷത്തോട‌് ആരാഞ്ഞു. പിറവം,   കട്ടച്ചിറ, വരിക്കോലി, സെന്റ‌് മേരീസ‌് പള്ളികളിൽ ആരാധന നടത്താൻ പൊലീസ‌്സംരക്ഷണം ആവശ്യപ്പെട്ട‌് ഓർത്തഡോക‌്സ‌് വിഭാഗം സമർപ്പിച്ച ഹർജികളാണ‌് ചീഫ‌് ജസ്റ്റിസ‌് ഋഷികേശ‌് റോയ‌ി, എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച‌് വാദം കേൾക്കുന്നത‌്.

നേരത്തെ നാലു ബെഞ്ചുകൾ വാദം കേൾക്കുന്നതിൽനിന്ന‌് ഒഴിവായതിനെത്തുടർന്ന‌് ചീഫ‌് ജസ‌്റ്റിസ‌് അധ്യക്ഷനായുള്ള ബെഞ്ച‌് വാദം കേൾക്കുകയായിരുന്നു.  വാദം ബുധനാഴ‌്ച തുടരും.
 



from Kerala || Deshabhimani ​Online ​News http://bit.ly/2BFIFpO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages