തിരുവനന്തപുരം> സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് നിയമപ്രകാരമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ടോയെന്ന‌് ഉറപ്പാക്കാൻ തൊഴിൽവകുപ്പിന്റെ മിന്നൽപരിശോധന. തൊഴിൽമന്ത്രി ടി പി രാമകൃഷ‌്ണന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. 121 സ്ഥാപനങ്ങളിൽ നിയമലംഘനം കണ്ടെത്തി. 237 സ്ഥാപനം ജീവനക്കാർക്ക് ഇരിപ്പിടം ഉറപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ആകെ 13 സ്ഥാപനത്തിൽ നടത്തിയ മിന്നൽപരിശോധനയിൽ ഇരിപ്പിട സൗകര്യം ഉറപ്പാക്കിയിട്ടില്ലാത്ത ഒരു സ്ഥാപനംമാത്രമാണ് കണ്ടെത്തിയത്.
കൊല്ലത്ത് 17 ഇടത്ത‌് പരിശോധനയിൽ നാലിടത്തും പത്തനംതിട്ടയിൽ 16 സ്ഥാപനത്തിലെ പരിശോധനയിൽ മൂന്നിടത്തും ഇരിപ്പിടം നൽകിയിട്ടില്ലെന്ന് കണ്ടത്തി. ആലപ്പുഴയിൽ 42 സ്ഥാപനത്തിലെ പരിശോധനയിൽ എട്ടിടത്തും എറണാകുളത്ത് 34 സ്ഥാപനത്തിൽ 24 ഇടത്തും തൃശൂരിൽ 15 സ്ഥാപനത്തിൽ അഞ്ചിടത്തും ഇരിപ്പിടം അനുവദിച്ചിരുന്നില്ല. മലപ്പുറത്ത് 38 ഇടങ്ങളിലെ പരിശോധനയിൽ 19 സ്ഥാപനത്തിൽ മാത്രമാണ് സീറ്റ് അനുവദിച്ചിട്ടുള്ളത‌്. കോഴിക്കോട്ട‌് 56 ഇടങ്ങളിൽ 37 സ്ഥാപനത്തിലും വയനാട്ട‌് 30 പരിശോധനകളിൽ 23 ഇടത്തും കാസർകോട്ട‌് 31 പരിശോധനയിൽ 18 സ്ഥാപനത്തിലും സീറ്റ് നൽകിയിട്ടുള്ളതായി കണ്ടെത്തി.
ഇടുക്കി, കോട്ടയം, പാലക്കാട് ജില്ലകളിൽ യഥാക്രമം പരിശോധന നടത്തിയ 10, 14, 21 സ്ഥാപനത്തിൽ എല്ലായിടത്തും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നവിധത്തിൽ നടപടി സ്വീകരിച്ചിട്ടുള്ളതായും ഇരിപ്പിടം ഉറപ്പാക്കിയിരുന്നതായും കണ്ടെത്തി. കണ്ണൂരിൽ 21 സ്ഥാപനം പരിശോധിച്ചതിൽ മൂന്നിടത്തുമാത്രമാണ് ഇരിപ്പിടം നൽകിയിട്ടുള്ളത‌്. പരിശോധനയിൽ ജീവനക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ എല്ലാ സ്ഥാപനങ്ങൾക്കും അടിയന്തര നടപടി സ്വീകരിക്കാൻ നോട്ടീസ് നൽകി. വരുംദിനങ്ങളിലും പരിശോധന തുടരുമെന്ന് തൊഴിൽവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2RyjtXu
via IFTTT
No comments:
Post a Comment