കണ്ണൂർ > സമൂഹമാധ്യമത്തിലൂടെ വധുവിനേയും വരനേയും അപമാനിച്ച സംഭവത്തില്‍ വിവിധ വാട്സ് ആപ് ഗ്രൂപ്പ് അഡ്മിന്‍മാരടക്കം 11 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വധുവിന്‍റെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവരുടെ വിവാഹപരസ്യം ഉപയോഗിച്ചാണ് സോഷ്യൽ മീഡിയയിൽ വ്യാജപ്രചരണം നടത്തിയത്. 25 കാരന്‍ 48കാരിയെ വിവാഹം കഴിച്ചെന്ന രീതിയിലായിരുന്നു പ്രചരണം.
കണ്ണൂർ ചെറുപുഴയിലെ അനൂപ്‐ ജൂബി ദമ്പതിമാർക്കാണ് അപമാനമുണ്ടായത്.
തുടർന്ന് ജൂബി നൽകിയ പരാതിയിലാണ് പൊലീസ് നടപടി. പൊലീസ് നടപടി തുടങ്ങിയതോടെ പല അഡ്‌മിൻമാരും ഗ്രൂപ്പ് പിരിച്ചുവിട്ടിരുന്നു. അതടക്കം പരിശോധിച്ചാണ് അറസ്‌റ്റ്. ഗള്‍ഫില്‍ നിന്നടക്കം ചിത്രം ഷെയര്‍ ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. ഇനിയും വാട്‌സാപ്പ് ഗ്രൂപ്പ് അഡ്മിന്‍മാരും ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകുമെന്ന് ശ്രീകണ്ഠപുരം സിഐ വിവി ലതീഷ് അറിയിച്ചു. മാത്രമല്ല, ഗള്‍ഫിലുള്ളവര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. നിലവില്‍ രണ്ടുപേര്‍ക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ശ്രീകണ്ഠപുരം പോലീസ് തീരുമാനിച്ചിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2Gnscux
via IFTTT
No comments:
Post a Comment