സർക്കാരിന്റെ 1000 ദിനം: കേരള നിയമസഭയ‌്ക്കും നേട്ടങ്ങളുടെ പട്ടിക; സഭാ സമ്മേളനം ചേർന്നത‌് 161 ദിവസം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

സർക്കാരിന്റെ 1000 ദിനം: കേരള നിയമസഭയ‌്ക്കും നേട്ടങ്ങളുടെ പട്ടിക; സഭാ സമ്മേളനം ചേർന്നത‌് 161 ദിവസം

തിരുവനന്തപുരം > 1000 ദിനത്തിൽ സർക്കാരിനൊപ്പം ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കി നിയമസഭയും. ജനങ്ങളുടെ പ്രശ‌്നങ്ങൾ ചർച്ചചെയ‌്ത‌് സഭാ സമ്മേളനം ചേർന്നത‌് 161 ദിവസം. പാർലമെന്റ‌് സമ്മേളനത്തെ കടത്തിവെട്ടുന്ന റെക്കോഡാണിത‌്. രാജ്യത്തെ ആദ്യ സമ്പൂർണ ഇ നിയമസഭയും സോളാർ നിയമസഭയും ആകാനുള്ള ഒരുക്കവും അന്തിമഘട്ടത്തിലാണ‌്.

ജനാധിപത്യത്തിന്റെ ഉത്സവത്തിലൂടെ ജനങ്ങളെ ജനാധിപത്യമൂല്യവും ഭരണഘടനയുടെ മഹത്വവും പഠിപ്പിച്ച‌് ചരിത്രംകുറിച്ച സഭ മൂന്നുദിവസത്തെ ദേശീയ വിദ്യാർഥി പാർലമെന്റിനും വേദിയൊരുക്കുന്നു. ഒട്ടേറെ നിയമനിർമാണം നടത്തിയ സഭ ഈ കാലയളവിൽ ജനങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ വിഷയങ്ങളിൽ ശക്തമായ നിലപാട‌് സ്വീകരിച്ചു.

പട്ടികജാതി–വർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിന്റെ ചിറക‌് സുപ്രീംകോടതി അരിഞ്ഞപ്പോൾ അതിനെതിരെ ഏകകണ്ഠമായി നിയമം പാസാക്കി. ട്രാൻജെൻഡേഴ‌്സിന‌് നീതി നിയമസഭാസമിതിയിലൂടെ ഉറപ്പാക്കി. സാക്ഷരതാ മിഷനുമായി ചേർന്ന‌് നടപ്പാക്കിയ 1000 ഭരണഘടനാ സാക്ഷരതാ ക്ലാസ‌ും വേറിട്ട പദ്ധതിയാണ‌്.

രാജ്യത്തെ ദളിത‌് എംഎൽഎമാർക്കായി സംഘടിപ്പിച്ച സമ്മേളനത്തിൽ പാസാക്കിയ പ്രഖ്യാപനം രാജ്യം ഏറ്റെടുത്തത‌് കേരളനിയമസഭയ‌്ക്ക‌് ലഭിച്ച വലിയ അംഗീകാരമാണെന്ന‌് സ‌്പീക്കർ പി ശ്രീരാമകൃഷ‌്ണൻ പറഞ്ഞു. തുടർന്ന‌്, പല നിയമസഭകളിലും സമാനപ്രഖ്യാപനം നടത്തി. കടലാസുകൾ പൂർണമായും ഒഴിവാക്കി എല്ലാ നടപടികളും ഡിജിറ്റൽ ആക്കുന്നതിനുള്ള പദ്ധതിയാണ‌് ഇ നിയമസഭ.

നിയമസഭാ സമുച്ചയവും അനുബന്ധ കെട്ടിടങ്ങളും എംഎൽഎ ഹോസ‌്റ്റലും സമ്പൂർണമായി സോളാർ വൈദ്യുതിയിലേക്ക‌് മാറുന്നത‌് സ‌്മാർട‌് സിറ്റി പദ്ധതിയുടെ ഭാഗമാണ‌്. ജൈവകൃഷി പദ്ധതിയും നിയമസഭയിൽ ആരംഭിച്ചു. 11 പുസ‌്തകവും  പ്രസിദ്ധീകരിച്ചു. ഇതിൽ ‘കേരള‌ നിയമസഭ നടപടികളും കീഴ‌്‌വഴക്കങ്ങളും’ എന്ന ബൃഹത്തായ ഗ്രന്ഥം രാജ്യത്ത‌് ആദ്യമാണ‌്.

ഇതുവരെ ‘കൗൾ ആൻഡ‌് ശക്തൻ’ എന്ന പുസ‌്തകമായിരുന്നു നിയമസഭ നടപടി ക്രമത്തിനും കീഴ‌്‌വഴക്കത്തിനുമായി ആശ്രയിച്ചത‌്. ഇനി സ്വന്തം പുസ‌്തകം ഉപയോഗിക്കാം. ഡൽഹി ഇന്റർനാഷണൽ സെന്റർ അവാർഡ‌്, റോട്ടറി ഇന്റനാഷണൽ അവാർഡ‌്, പ്രവാസിഭാരതി (കേരള)യുടെ ‘ദ മാൻ ഓഫ‌് വിഷൻ ’ അവാർഡും കേരള നിയമസഭയ‌്ക്ക‌് ലഭിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2GG7p5v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages