"INDIA IS NOT INDIRA": ഒരു ചുവരെഴുത്തിന്റെ ഓർമ, പോരാട്ടത്തിന്റെയും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

"INDIA IS NOT INDIRA": ഒരു ചുവരെഴുത്തിന്റെ ഓർമ, പോരാട്ടത്തിന്റെയും

അടിയന്തിരാവസ്ഥയ്‌ക്കുശേഷം കേരളത്തിൽ പലയിടത്തുംകേട്ട മുദ്രാവാക്യം. "അടിയന്തിരാവസ്ഥ അറബിക്കടലിൽ'... "ഇന്ത്യയെന്നാൽ ഇന്ദിരയല്ല'. INDIA IS NOT INDIRA!. എങ്ങനെയാണ്‌ മലയാളം മുദ്രാവാക്യങ്ങൾക്കിടയിൽ ഇംഗ്ലീഷ്‌ വന്നത്‌. ആരാണ്‌ ആദ്യമായി ഇത്‌ ചുവരെഴുതുന്നത്‌. കേരളം ഒരിക്കലും മറക്കാത്ത മുദ്രാവാക്യവും അതിനുപിന്നിലെ കൗതുകമുള്ള ചിലകാര്യങ്ങളും പങ്കുവയ്‌ക്കുകയാണ്‌ അഖിലേന്ത്യ കിസാൻ സഭ ജോയിന്റ‌് സെക്രട്ടറി വിജൂ കൃഷ‌്ണൻ ഫേസ്‌ബുക്ക്‌ പോസ്‌റ്റിലൂടെ.

കേരളത്തിന്റെ സമരപോരാട്ടങ്ങളുടെ ചരിത്രത്തോടൊപ്പം എഴുതിയിട്ടതാണ്‌ കരിവള്ളൂർ ദേശീയപാത 66ലെ പഴയ കെട്ടിടത്തിന്‌ മുകളിൽ ചുറ്റിക അരിവാൾ നക്ഷത്രത്തോടൊപ്പം ചെങ്കല്ലിൽ വെള്ള പെയിന്റുകൊണ്ട്‌ ബീഡി ഖാദറിക്ക എഴുതിയ മുദ്രാവാക്യം. ജോലിയുമായി ബന്ധപ്പെട്ടാണ്‌ ആ പേര്‌ വന്നത്‌. റോഡിന‌് വീതികൂട്ടിയപ്പോൾ കെട്ടിടം പൊളിച്ചുമാറ്റി. എങ്കിലും വർഷം ഇത്രയും കഴിഞ്ഞിട്ടും ആ എഴുത്ത‌് ഇപ്പോഴും കരിവെള്ളൂരുകാരുടെയും അതുവഴി യാത്ര ചെയ‌്തിട്ടുള്ള ആയിരക്കണക്കിന‌് ആളുകളുടെയും മനസ്സിലുണ്ട‌്.

ഒരു നാടിന്റെയും ഒരുകൂട്ടം ചെറുപ്പക്കാരായ കമ്മ്യൂണിസ‌്റ്റുകാരുടെയും വേറിട്ട പ്രതിഷേധമായിരുന്നു ആ കവലയിലെ കെട്ടിടത്തിന‌് മുകളിലുണ്ടായിരുന്ന മുദ്രാവാക്യം. ഏറെ ശ്രദ്ധേയമായത‌് അക്കാലത്ത‌് ഇംഗ്ലീഷിൽ മുദ്രാവാക്യം എഴുതിയത‌് എന്തിനെന്ന ചോദ്യമാണ‌്. മലയാളത്തിൽ മാത്രം ചുവരെഴുത്തുകൾ ഉണ്ടായിരുന്ന എഴുപതുകളിൽ എന്തിനായിരുന്നു അത്രയും സാഹസപ്പെട്ട‌് കെട്ടിടത്തിന‌് മുകളിൽ കയറി ഖാദറിക്ക ഇംഗ്ലീഷിൽ മുദ്രാവാക്യമെഴുതിയത‌്... 77ാം വയസ്സിലും ആ രണ്ടുവരി മുദ്രാവാക്യത്തിന‌് പിന്നിലെ കഥ ഖാദർക്കയും ഭാര്യ കല്ല്യാണിച്ചേച്ചിയും ഓർത്തുപറയും. 

ഇഎംഎസ‌് നമ്പൂതിരിപ്പാടാണ‌് ഇന്ത്യയെന്നാൽ ഇന്ദിരയല്ല india is not indira എന്ന്‌ ആദ്യമായി പറയുന്നത‌്. അടിതന്തിരാവസ്ഥക്കലത്ത്‌ ഇന്ത്യൻ നാഷണൽ കോൺഗ്രസ‌് പ്രസിഡന്റായിരുന്ന ദേവ‌്കാന്ത‌് ബറോ ഇന്ത്യയെന്നാൽ ഇന്ദിരയെന്ന‌് ഒരു വാചകം പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതിന‌് മറുപടിയെന്നോണമാണ‌് ഇഎംഎസ‌് ഏറെ സ്വീകരിക്കപ്പെട്ട വാചകം പറയുന്നത‌്.

"ജീവിക്കാനുള്ള അവകാശവും, പുറത്തിറങ്ങാനുള്ള സ്വാതന്ത്രം പോലും ഇല്ലാതാക്കിയ അടിയന്തിരാവസ്ഥക്കെതിരെ എല്ലാവരിലും അമർഷം ഉണ്ടായിരുന്നു. കമ്യൂണിസ‌്റ്റ‌് പാർട്ടിയുടെ പ്രധാന നേതാക്കന്മാരെയെല്ലാം അക്കാലത്ത്‌ പൊലീസ‌് തടങ്കലിലാക്കി. ബാക്കിയുള്ളവർ ഒളിവിലായി. ഒരുദിവസം പെട്ടെന്നാണ‌് ആ വാർത്ത കാട്ടുതീ പോലെ പടർന്നത‌്. ഇന്ദിരാഗാന്ധി മംഗലാപുരത്തുനിന്നും കാറിൽ അതുവഴി പോകുന്നു. നമ്മുടെ നാടിന്റെ പ്രതിഷേധം എങ്ങനെയും  പ്രകടിപ്പിക്കണം. ഉശിരന്മാരായ കമ്യൂണിസ‌്റ്റുകാരായ ബീഡിത്തൊഴിലാളികൾ ഉറപ്പിച്ചു. സാഹസികരായ ഞങ്ങൾക്ക‌് അതൊരു ആവേശമായിരുന്നു' –- ഖാദറിക്ക പറഞ്ഞു.

ബീഡിത്തൊഴിലാളികളായ സഖാക്കൾ പലയിടങ്ങളിലായി കാവൽനിന്നു. ശിവരായപ്പയ്യയുടെ കെട്ടിടത്തിനു മുകളിൽ കയറാൻ പെയിന്റും കയർബ്രഷുമായി ഖാദർക്ക മുന്നിട്ടിറങ്ങി. കെട്ടിടത്തിന‌് മുകളിൽ കയറി. എഴുത്തിന്റെ വലിപ്പവും ഭംഗിയും നോക്കാൻ കുറച്ച‌് സഖാക്കൾ താഴെനിന്നു. ഇഎംഎസ‌് പറഞ്ഞ വാചകങ്ങൾ ആറടിയോളം വീതിയിൽ  അങ്ങനെ ആദ്യമായി ഖാദറിക്ക ചുവരിലെഴുതി. ആ ‌എഴുത്ത‌് പിന്നീട‌് കേരളത്തിൽ പലയിടത്തും ആവർത്തിച്ചു. ബിന്ദു സ‌്റ്റുഡിയോയിലെ ഭരതൻ കരിവള്ളൂർ എടുത്ത ഒരു ഫോട്ടോ മാത്രമാണ‌് ഇപ്പോൾ ആ ഓർമകൾക്ക‌് ഏക തെളിവ‌്. ഇന്ദിരാഗാന്ധി പ്രതിഷേധം മുൻകൂട്ടി അറിഞ്ഞ്‌ വേറെ വഴിയിൽക്കൂടി പോയെങ്കിലും അന്ന്‌ ചെയ്‌തതോർത്താൽ ഖാദറിക്കയ്‌ക്ക്‌ ഇപ്പോഴും ആവേശമാണ്‌.

പഴയ  കഥയെല്ലാം പറയാൻ ഖാദറിക്കയുടെ പ്രിയതമ കല്ല്യാണിയും കൂടെയുണ്ട‌്. ഇരുവരുടെയും ജീവിതവും എല്ലാവരും ഓർത്തുവയ‌്ക്കേണ്ടതാണ‌്. 1973ൽ വീട്ടുകാരുടെയും യാഥാസ്ഥിതികരായ ചിലരുടെയും എതിർപ്പുകളെ അവഗണിച്ചാണ‌് കല്ല്യാണി ഖാദറിനൊപ്പം ജീവിക്കാൻ ഇറങ്ങുന്നത‌്. പയ്യന്നൂർ മോഡൽ രജിസ‌്ട്രാർ ഓഫീസിൽ വിവാഹം ചെയ‌്തതാണ‌് ഇരുവരും. പിന്നീട‌് ചെങ്കൊടിയുടെ തണലിൽ സുന്ദരമായി ജീവിച്ചു. മരണാനന്തരം മെഡിക്കൽ കോളേജിന‌് ശരീരം നൽകാനും ഇരുവരും തീരുമാനിച്ചിട്ടുണ്ട‌്.

  എല്ലാം പറയുമ്പോഴും ഒരുകാര്യത്തിൽ ഖാദറിക്കയ‌്ക്ക‌് വിഷമമുണ്ട‌്. തന്റെ പാർട്ടിക്കും പ്രവർത്തകർക്കും നേരെ ഏറ്റവുമധികം ആക്രമണങ്ങൾ നടക്കുന്ന സമയത്ത‌് ഇറങ്ങി പ്രവർത്തിക്കാനാകുന്നില്ലല്ലോ എന്നുമാത്രം.

ഫേസ്‌ബുക്ക്‌ പോസ്‌റ്റ്‌ വായിക്കാം



from Kerala || Deshabhimani ​Online ​News http://bit.ly/2MlA67G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages