കെകെഎംഎ; എ പി അബ്ദുൽ സലാം പ്രസിഡന്റ‌് , കെ സി റഫീഖ് ജനറൽ സെക്രട്ടറി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

കെകെഎംഎ; എ പി അബ്ദുൽ സലാം പ്രസിഡന്റ‌് , കെ സി റഫീഖ് ജനറൽ സെക്രട്ടറി

കുവൈറ്റ‌്> കുവൈറ്റ‌് കേരള മുസ്ലീം അസോസിയേഷൻ (കെകെഎംഎ ) കേന്ദ്ര കമ്മിറ്റിയുടെ 2019-–-20 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ സിദ്ധീഖ് (മുഖ്യ രക്ഷാധികാരി), സഗീർ തൃക്കരിപ്പൂർ (രക്ഷാധികാരി), എൻ എ മുനീർ (ചെയർമാൻ),അബ്ദുൽ ഫത്തഹ് തയ്യിൽ , ഹംസ മുസ്തഫ (വൈസ് ചെയർമാൻ), അലിമാത്ര (സി എഫ് ഓ ), പി കെ അക്‌ബർ സിദ്ധീഖ് , സയ്യദ് റഫീഖ് , ഇബ്രാഹിം കുന്നിൽ , എ വി ഹനീഫ (പിഎംടി അംഗങ്ങൾ) .

എ പി അബ്ദുൽസലാം (പ്രസിഡന്റ് ),കെ ബഷീർ , ഇക്ബാൽ ബി എം (വർക്കിങ് പ്രസി ), കെ സി റഫീഖ് (ജനറൽ സെക്രട്ടറി ) കെ സി ഗഫൂർ (ഓർഗനൈസിംഗ് സെക്രട്ടറി ),സി ഫിറോസ് (ട്രഷറർ ), മുനീർ കോടി (ഫിനാൻസ് കൺട്രോളർ ), സയ്യദ് റഫീഖ് (ചീഫ് ഓഡിറ്റർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ .

സെക്രട്ടറിമാരായി മുനീർ കുനിയ ,വി എച് മുസ്തഫ ,എ വി മുസ്തഫ ,പി എ അബ്ദുള്ള,വിവിധ വകുപ്പുകളുടെ വൈസ് പ്രസിഡന്റുമാരായി ഒ എം ഷാഫി, എച് എ ഗഫൂർ, ഒ പി ശറഫുദ്ധീൻ, മുനീർ തുരുത്തി, എൻജി നവാസ്. സംസം റഷീദ്, വി കെ ഗഫൂർ, എന്നിവരെയും അസിസ്റ്റന്റ് വൈസ് പ്രസിഡന്റുമാരായി കെ എച് മുഹമ്മദ് കുഞ്ഞി, മുഹമ്മദ് അലി അറക്കൽ, പി റഫീഖ്, അഷ്‌റഫ് മാങ്കാവ്, ഷാഹിദ് ലബ്ബ, കെ ഓ മൊയ്‌ദു എന്നിവരെയും തെരഞ്ഞെടുത്തു.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡിയോഗം ചെയർമാൻ എൻ എ മുനീർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കുന്നിൽ അധ്യക്ഷനായിരുന്നു. രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ മുഖ്യ പ്രഭാഷണം നടത്തി. ഒ പി ശറഫുദ്ധീൻ രണ്ടുവർഷത്തെ പ്രവർത്തന റിപ്പോർട്ടും സയ്യദ് റഫീഖ് ഫിനാൻസ് റിപ്പോർട്ടും എ വി ഹനീഫ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടയുടെ 3 സോണൽ, 15 ബ്രാഞ്ചുകൾ, 80 ലേറെ യൂണിറ്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള 200 ലേറെ പ്രതിനിധികൾ പങ്കെടുത്തു. മെമ്പർഷിപ് ക്യാംപയിനിൽ ഉജ്ജ്വല നേട്ടം കൈവരിച്ച പ്രവർത്തകരെയും, ബ്രാഞ്ചുകളെയും കെ കെ എം എ മാഗ്‌നെറ്റിലൂടെ മികച്ച വളണ്ടിയർ പ്രവർത്തനം കാഴ്ചവെച്ചവരെയും ചടങ്ങിൽ അവാർഡുകൾ നൽകി ആദരിച്ചു .

പാലക്കി അബ്ദുൾറഹ്മാൻ ഹാജി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുൽ ഫത്താഹ് തയ്യിൽ, ഹംസ പയ്യന്നൂർ എന്നിവർ പുതിയ ഭാരവാഹികൾക്ക്ക‌് ആശംസനേർന്ന‌് സംസാരിച്ചു. എ പി അബ്ദുൽസലാം മറുപടി പ്രസംഗം നടത്തി. കെ ബഷീർ സ്വാഗതവും കെ സി റഫീഖ് നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2sAU31f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages