കൊച്ചി> ശബരിമലയുമായി ബന്ധപ്പെട്ട് സിപിഐ എംപോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിക്കെതിരായി കള്ളപ്രചരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരില്‍ പ്രധാനി മാന്നാര്‍ സ്വദേശി മനു എസ് ശ്യാം. മസ്‌കറ്റില്‍ ജോലിചെയ്യുന്ന സജീവ സംഘപരിവാര്‍ പ്രവര്‍ത്തകനാണ് ശ്യാം. ശബരിമലയേയും അയ്യപ്പനേയും കുറിച്ച് എംഎ ബേബി മോശമായി പറഞ്ഞു എന്ന തരത്തില്‍ ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു
'ഹൈന്ദവ കേരളം' എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് പ്രധാനമായും വാര്‍ത്തകള്‍ പ്രചരിപ്പിച്ചത്. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് ലിങ്ക് സഹിതം എംഎ ബേബിക്ക് അയച്ചുനല്‍കുകയായിരുന്നു. അഡ്മിനായ ഒരു വ്യക്തി തന്നെയാണ് ചിത്രങ്ങളും ലിങ്കുകളും സ്‌ക്രീന്‍ ഷോട്ടുകളും ബേബിക്ക് അയച്ചുനല്‍കിയത്. തുടര്‍ന്ന് മറ്റ് ഗ്രൂപ്പുകള്‍ വാട്‌സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും വ്യാപകമായി ഇത് പ്രചരിപ്പിക്കുകയായിരുന്നു

അതേസമയം, ആര്‍എസ്എസിന്റെ വ്യാജ പ്രചരണത്തിനെതിരെ എംഎ ബേബി കഴിഞ്ഞ ദിവസം ഡിജിപിയ്ക്ക് പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ ഒരു കാര്യം താന്‍ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും ബേബി പറഞ്ഞു
എംഎ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ശബരിമല അയ്യപ്പന്‍ വെറും വിശ്വാസം മാത്രം ആണെന്നും പന്തളത്ത് ജീവിച്ചിരുന്നു എന്നത് കെട്ട് കഥ ' ആണെന്നും ഞാന്‍ പറഞ്ഞതായി വാര്‍ത്ത ഉണ്ടാക്കി നവ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു .എന്നാല്‍ ഇത്തരം ഒരു കാര്യം ഞാന്‍ ഒരിടത്തും പറഞ്ഞിട്ടുള്ളതല്ല .എന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും സമൂഹത്തില്‍ വിദ്വേഷം ഉണ്ടാക്കുവാനുമാണ് ഈ പ്രചാരണം എന്നാണ് കരുതുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഈ വ്യാജപ്രചാരണങ്ങള്‍ക്കെതിരെ ഡി ജി പി യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.'
from Kerala || Deshabhimani Online News http://bit.ly/2GbpnMd
via IFTTT
No comments:
Post a Comment