കൊച്ചി> പിറവം പള്ളിത്തർക്ക കേസ് ഹൈക്കോടതിയുടെ പുതിയ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയിൽ പ്രവേശിക്കാൻ പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഓർത്തഡോക്സ് വിഭാഗം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്.
നാലാമത് ഡിവിഷൻ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണിക്കേണ്ടിയിരുന്ന മൂന്ന് ഡിവിഷൻ ബെഞ്ചുകളും പിൻമാറിയിരുന്നു. ഡിവിഷൻ ബെഞ്ചിൽ ഉൾപ്പെട്ടിരുന്ന ജഡ്‌ജിമാർ നേരത്തെ പള്ളിത്തർക്കകേസിൽ ഹാജരായിട്ടുള്ള അഭിഭാഷകർ ആയതിനാൽ ആണ് കേസ് കേൾക്കുന്നതിൽനിന്നും പിൻമാറിയിട്ടുള്ളത്.
ജസ്റ്റിസ് ഹരിലാൽ, ജസ്റ്റിസ് ആനി ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഇന്ന് കേസ് വീണ്ടും പരിഗണിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2B9HBKB
via IFTTT
No comments:
Post a Comment