കൊച്ചി> തമാശകളേക്കാളുപരി നല്ല കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മികച്ച മാധ്യമം ചിത്രകഥാ പുസ്തകങ്ങളാണെന്ന് പ്രശസ്ത ചിത്രകാരന്‍ വെങ്കി. ഈ സന്ദേശമാണ് കൊച്ചി മുസിരിസ് ബിനാലെയുടെ ഭാഗമായി നടക്കുന്ന ശില്‍പശാല മുന്നോട്ടുവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ത്രിദിന ശില്‍പശാലയ്ക്ക് നേതൃത്വം നല്‍കുകയായിരുന്നു അദ്ദേഹം. ചിത്രശാല ഇന്ന് സമാപിക്കും.
യുവപ്രതിഭകളില്‍ സാമൂഹ്യബന്ധം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍റെ പദ്ധതിയായ ആര്‍ട് റൂമിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്. തോപ്പുംപടി ഔര്‍ ലേഡീസ് സ്‌കൂളിലേയും പള്ളുരുത്തി എസ്ഡിപിവൈ ബിഎച്ച്എസ്എസിലേയും 23 വിദ്യാര്‍ഥികളാണ് കഥ എഴുത്ത്-കഥപറച്ചില്‍ ഇലസ്ട്രേഷന്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസം തന്നെ വിദ്യാര്‍ഥികള്‍ക്ക് മേല്‍ സ്വാധീനം ചെലുത്താതെ അവര്‍ കൊണ്ടുവന്ന ചിത്രങ്ങളെ അടിസ്ഥാനമാക്കി കഥ പറയാനാണ് പ്രോത്സാഹനം നല്‍കിയത്. തുടര്‍ന്ന് കൃത്യമായ നിര്‍ദേശം നല്‍കിയിരുന്നതായും തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ വെങ്കി പറഞ്ഞു.
പാലക്കാട് ജനിച്ച വെങ്കി 1991 മുതല്‍ ബാലസാഹിത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുകയാണ്. കുട്ടികള്‍ക്കായി 400 ചിത്രപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു ഇംഗ്ലീഷ് പത്രത്തിന്‍റെ എഡിറ്റോറിയല്‍ ഇല്ലസ്ട്രേറ്റര്‍ ആയിരുന്നു. കവര്‍ചിത്ര രൂപകല്‍പ്പനയ്ക്കും കുട്ടികളുടെ പുസ്തകത്തിന്‍റെ ചിത്രത്തിനും സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
സ്വന്തമായി കഥകളും ചിത്രകഥാ പുസ്തകങ്ങളും രൂപപ്പെടുത്തുന്നതിനുള്ള അവസരമാണ് ശില്‍പ്പശാലയെന്ന് കെബിഎഫിന്‍റെ ആര്‍ട് ബൈ ചില്‍ഡ്രന്‍ പ്രോഗ്രാം മേധാവി ബ്ലെയിസ് ജോസഫ് പറഞ്ഞു. പഞ്ചതന്ത്ര കഥകളും ഈസോപ്പുകഥകളും കുട്ടികള്‍ വായിക്കാറുണ്ട്. സ്വതവേ കഥകളെ രൂപപ്പെടുത്താനുതകുന്ന പ്രാദേശിക കഥകള്‍ മനസ്സിലാക്കുന്നതിനുളള അവസരങ്ങള്‍ അവൂര്‍വമാണ്. വ്യത്യസ്തമായി ചിന്തിക്കാന്‍ കുട്ടികളെ പഠിപ്പിക്കാത്തതിനാല്‍ അവരുടെ സങ്കല്‍പ്പങ്ങള്‍ ചുരുങ്ങിയതാണ്. ആയതിനാലാണ് കുട്ടികളോട് ചിത്രം വരയ്ക്കാനാവശ്യപ്പെടുമ്പോള്‍ ഫ്ളാറ്റുകളും എപ്പോഴും വരക്കുന്ന ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു..
from Kerala || Deshabhimani Online News http://bit.ly/2CF3am8
via IFTTT
No comments:
Post a Comment