മാൻഡ്രേക്കിന്റെ തല, ഓസിയുടെ സീറ്റ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

മാൻഡ്രേക്കിന്റെ തല, ഓസിയുടെ സീറ്റ്‌

തിരുവനന്തപുരം> ഐക്യജനാധിപത്യ മുന്നണിയിൽ ‘ഐക്യം’ ഇല്ലെന്ന‌് പറയരുത‌്. അത‌് ജനാധിപത്യ കക്ഷികളുടെ ‌ഐക്യമുന്നണി എന്ന അർഥത്തിലുള്ള ‘ഐക്യം’ അല്ലെന്ന‌് മാത്രമേ ഉള്ളൂ. 1971ൽ  മുന്നണി രൂപീകരിച്ചത‌് തൊട്ട‌് അതിന്റെ സ്ഥാപകൻ കെ കരുണാകരനെ ചവിട്ടിപ്പുറത്താക്കിയത‌് ഉൾപ്പെടെ എല്ലാം ഓരോ ഐക്യപ്പെടലായിരുന്നു. ആരെയെങ്കിലും കാൽവെച്ച‌് വീഴ‌്ത്തി സ്വന്തം സ്ഥാനം പിടിച്ചുനിർത്താൻ സമാന മനസ‌്കരുമായി ഉണ്ടാക്കുന്ന ഈ ഐക്യത്തിൽ ഒരിക്കലും പാർട്ടികൾക്കായിരുന്നില്ല സ്ഥാനം,  വ്യക്തികളുടെ സ്ഥാനങ്ങൾക്കും മോഹങ്ങൾക്കും മാത്രമായിരുന്നു. കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇപ്പോഴത്തെ കൊല്ലം എംപി ചില നേതാക്കളുമായി ഐക്യപ്പെട്ടപോലെ. ആശയങ്ങൾക്കും ആദർശങ്ങൾക്കും എന്ത‌് പ്രസക്തി.

വീണ്ടും ഒരു ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അടുത്തെത്തി നിൽക്കുകയാണ‌്. സീറ്റ‌് വിഭജനത്തിനായി ഉഭയകക്ഷി ചർച്ച നടത്താൻ തീരുമാനിച്ചാണ‌് കഴിഞ്ഞ യുഡിഎഫ‌് യോഗം പിരിഞ്ഞത‌്. ഇതുവരെ ഉഭയകക്ഷി ചർച്ച നടന്നിട്ടില്ല. എങ്കിലും കെപിസിസി പ്രസിഡന്റ‌് മുല്ലപ്പള്ളി രാമചന്ദ്രൻ പറയുന്നു കോൺഗ്രസിൽ ആരൊക്കെ മൽസരിക്കുമെന്ന‌് ഏകദേശ ധാരണയായെന്ന‌്. സീറ്റ‌് ഏതെന്ന‌് നിശ‌്ചയിക്കുന്നതിന‌് മുമ്പ‌് മുല്ലപ്പള്ളി വെറുതെ പറഞ്ഞതാണെന്ന‌് ആരും കരുതേണ്ട. മുല്ലപ്പള്ളിക്ക‌് പല ഉദ്ദേശങ്ങളുമുണ്ട‌്.

ശത്രുക്കളെ തകർക്കാൻ മൈൻ സ്ഥാപിക്കുന്നതുപോലെയാണ‌് യുഡിഎഫിലെ ഘടകകക്ഷികളുടെ അവസ്ഥ. എവിടെയാണ‌് മൈൻ വിതറിയിട്ടുണ്ടെന്നു കണ്ടുപിടിക്കുക നന്നെ പ്രയാസം. എവിടെയാണ‌് ശത്രുസംഹാരത്തിനായി മന്ത്രവാദത്തകിടുകൾ കുഴിച്ചിട്ടതെന്നറിയില്ല. ചവിട്ടിപ്പോയാൽ തീർന്നു.കോൺഗ്രസ‌് നേതാക്കൾ മുതൽ ആർഎസ‌്പി, കേരളാകോൺഗ്രസ‌്, മുന്നണിയിലില്ലാത്ത പി സി ജോർജുവരെ മണ്ഡലങ്ങളിൽ തകിട‌് കുഴിച്ചിട്ടുണ്ടെന്നാണ‌് റിപ്പോർട്ട‌്


അതിൽ ആദ്യത്തേതാണ‌് ഉമ്മൻചാണ്ടിയെ നാടുകടത്തുകയെന്നത‌്. കരുണകാരനെ ചാടിച്ച, കെപിസിസി പ്രസിഡന്റായിരിക്കെ വി എം സുധീരനെ ഇരിക്കാനും നിൽക്കാനും വിടാത്ത ഉമ്മൻചാണ്ടി കേരള രാഷ‌്ട്രീയത്തിൽ തുടർന്നാൽ സ്വതവേ ദുർബലനും ലോല ഹൃദയനുമായ തന്റെ കാര്യം ‘കട്ടപ്പൊഹ’യാകുമെന്ന‌് മുല്ലപ്പള്ളി കരുതുന്നു. രമേശ‌് ചെന്നിത്തലയ‌്ക്കും ഉമ്മൻചാണ്ടിയെ ഓടിക്കണമെന്ന ഉള്ളിലിരുപ്പാണ‌്. അപ്പോഴുളള എളുപ്പ വഴിയാണ‌് ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുകയെന്നത‌്. തോറ്റാലും ജയിച്ചാലും ‘ശല്യം’ ഒഴിവാകുമെന്ന നടക്കാത്ത സ്വപ‌്നം.

ശകുനിയെ ചതുരംഗക്കളി പഠിപ്പിക്കേണ്ട എന്നതിന‌് പകരം  ഉമ്മൻചാണ്ടിയെ രാഷ‌്ട്രീയക്കളി പഠിപ്പിക്കേണ്ട എന്നാവും കഴിഞ്ഞ നാല‌്–-നാലര പതിറ്റാണ്ടിലേറെയായി കേരള രാഷ‌്ട്രീയം വീക്ഷിക്കുന്ന രാഷ‌്ട്രീയ വിദ്യാർഥികൾക്കുള്ള പാഠം. പണ്ടിത‌് കരുണകാരനായിരുന്നു. ആ കരുണാകരനെ വീഴ‌്ത്തിയ കുശാഗ്ര ബുദ്ധിയാണ‌്. അതുകൊണ്ട‌് ചെന്നിത്തലയും മുല്ലപ്പള്ളിയും ഈ കാഞ്ഞ ബുദ്ധിയെ മറികടക്കാൻ ഒന്നു വിയർക്കും. ഇവർ മനസിൽ കാണുന്നത‌് ‘ഓസി’ മാനത്ത‌് കണ്ട‌് കഴിഞ്ഞു. അത‌് മറ്റൊന്നുമല്ല‌ മകന‌് സുരക്ഷിത സ്ഥാനം വേണം. നോട്ടം പുതുപ്പള്ളി അസംബ്ലി മണ്ഡലമാണ‌്. അതിന‌് കളമൊരുങ്ങിയാലേ ഉമ്മൻചാണ്ടി കളംവിടൂ. ആന്റണിയെ മുന്നിൽ നിർത്തിയായിരുന്നു ഇക്കാലമത്രയും ഓസി കളിച്ചത‌്. ആ ആന്റണിയുടെ മകൻ വരെ ‘സംസ്ഥാന’ നേതാവായി. അങ്ങ‌് ഡെൽഹിയിൽ പോയി കളിച്ചിട്ടും പക്ഷെ, ചാണ്ടി ഉമ്മൻ ക്ലച്ച‌് പിടിച്ചില്ല. അതിനിടയിൽ സോളാറും അതുമിതും വന്നതാണ‌് ഗുലുമാലായത‌്. ഏതായാലും ഇത‌് നല്ല അവസരമാണ‌്. കാത്തിരുന്നേ കൊക്ക‌് മീൻ കൊത്തൂ.
 
സോളാറിലും ബാറിലുമെല്ലാം കുടുങ്ങിയിട്ടും കുഞ്ഞുമാണി, മകൻ മാണിയുടെ കാര്യം സേയ‌്ഫ‌് ആക്കിയിട്ടും ഉമ്മൻചാണ്ടിക്കെന്താ പറ്റാത്തതെന്ന ചോദ്യത്തിലൊന്നും കഥയില്ല.  മകന്റെ കാര്യവും കഴിഞ്ഞ‌് മകന്റെ ഭാര്യയ‌്ക്ക‌് സീറ്റ‌് എന്ന നിലയിലേക്ക‌് വളർന്നിരിക്കുന്നു കോട്ടയം പാർട്ടിയുടെ കരുത്ത‌്. ഒരു ഘട്ടത്തിൽ ഐക്യം വിട്ട‌് ഇറങ്ങിയതാണ‌്. പക്ഷെ, വിലപേശലിൽ ഐക്യത്തിന്റെ ബലം കണ്ടു. മകൻ മാണിക്ക‌് രാജ്യസഭ. കോട്ടയത്ത‌് നിഷ ജോസ‌് കെ മാണിയെ നിർത്തില്ലെന്നാണ‌് കേരള യാത്രാ ക്യാപ‌്റ്റൻ ജോസ‌് കെ മാണി ഇപ്പോൾ പറയുന്നത‌്. നാളെ എന്താകുമെന്ന‌് കാത്തിരുന്ന‌് കാണാം. കോട്ടയത്ത‌് അനുയോജ്യമായ മറ്റൊരാളെ ആ പാർട്ടിയിൽ ‘കിട്ടാൻ’ ഇടയില്ല. അപ്പോൾപ്പിന്നെ നിഷയെ നിർബന്ധിച്ച‌് നിർത്താലോ. ഇടുക്കി സീറ്റ‌് ചോദിക്കുന്നത‌് തന്റെ  മകന‌് വേണ്ടിയല്ലെന്ന‌് പി ജെ ജോസഫ‌് പറയുന്നുണ്ട‌്. അതും കാര്യമായി ‌എടുക്കേണ്ട. കിട്ടിയാൽ ഊട്ടി.
 
 പലതും കണ്ടാണ‌് ജോർജ‌്  കറുപ്പുടുത്ത‌് നിയസഭയിൽ പോലുമെത്തിയത‌്. മകൻ ഒരുത്തൻ ജോർജിനുമുണ്ട‌്. അവനായി അയ്യപ്പ ഭക്തനുമായി. എന്തരോ എന്തോ? എവിടെയൊ ഒരു സ‌്പെല്ലിംഗ‌് മിസ‌്റ്റേക്ക‌്. മല കയറുന്നതിന‌് മുമ്പ‌് കറുപ്പഴിച്ചു. അപേക്ഷ നൽകിയിട്ടുണ്ട‌് ഐക്യത്തിന‌്. അപേക്ഷ വാങ്ങിയവർക്ക‌് താൽപര്യമുണ്ട‌്. പക്ഷെ, ചിലർ ഇടഞ്ഞുനിൽക്കുന്നു. പൂർണ്ണ മനസോടെ ജൂനിയർ മാൻഡ്രേക്കിന്റെ ആ തല വാങ്ങി നശിക്കുന്നതെന്തിനെന്ന‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2AXxQ20
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages