തിരുവനന്തപുരം > പൊതുപണിമുടക്കെന്നാല്‍ ഹര്‍ത്താലല്ലെന്നും രണ്ടും കൂട്ടിക്കുഴച്ച് സംസാരിക്കുന്നത് ശരിയല്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാവ് എളമരം കരീം വ്യക്തമാക്കി. തൊഴിലാളികള്‍ പണിമുടക്കില്‍ വന്‍തോതില്‍ പങ്കെടുത്തിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തോട്ടം തൊഴിലാളികള്‍ പൂര്‍ണമായും പണിമുടക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ എറണാകുളം, ആലുവ, കൊച്ചിന്‍ മേഖല; തൃശൂര്‍ ജില്ലയിലെ അപ്പോളോ ടയേഴ്‌സ് തുടങ്ങിയ വന്‍കിട വ്യവസായങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്.
ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലെ തൊഴിലാളികള്‍ പണിമുടക്ക് നേരത്തെ പ്രഖ്യാപിച്ചതാണ്. പ്രൈവറ്റ് ട്രാന്‍സ്‌പോര്‍ട്ടിലും പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിലും പൊതുവില്‍ തൊഴിലാളികളുടെ പണിമുടക്ക് പൂര്‍ണമാണ്. കേന്ദ്രനയത്തിനെതിരെയുള്ള തൊഴിലാളികളുടെ രോഷം പ്രകടിപ്പിക്കാനാണ് തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത്.
പതിവില്‍ നിന്നും വിപരീതമായി വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പണിമുടക്ക് ശക്തമാണ്. മധ്യപ്രദേശ് ബീഹാര്‍ എന്നിവിടങ്ങളില്‍ പണിമുടക്ക് പൂര്‍ണമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തില്‍ ഇക്കാലം വരെയില്ലാത്ത പണിമുടക്കാണ് നടക്കുന്നത്. ബംഗാളിലും ശക്തമായ സമരമാണ് നടക്കുന്നത്.
പൊതുവില്‍ ഇന്ത്യയിലാകെ പണിമുടക്കിനോട് നല്ല പ്രതികരണമാണ് ഉണ്ടാകുന്നത്. പണിമുടക്ക് മൂലമുള്ള സ്തംഭനത്തെ ഹര്‍ത്താലായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കരീം പറഞ്ഞു
from Kerala || Deshabhimani Online News http://bit.ly/2TBJw1s
via IFTTT
No comments:
Post a Comment