വർഗീയതയെ വർഗരാഷ‌്ട്രീയം ഉയർത്തി നേരിടണം: എം എ ബേബി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

വർഗീയതയെ വർഗരാഷ‌്ട്രീയം ഉയർത്തി നേരിടണം: എം എ ബേബി



കൊച്ചി
സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന ഭൂരിപക്ഷ വർഗീയതയെ വർഗരാഷ‌്ട്രീയ ഇടപെടലിലൂടെ നേരിടണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ ഉച്ചകോടിയിൽ ദേശീയത, ഹിന്ദുത്വം, കേരളസമൂഹം എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു എം എ ബേബി.

ആർഎസ‌്എസും സംഘപരിവാറും ഊന്നുന്ന വർഗീയത ഫാസിസമായി പരിണമിക്കുന്നു. അതീവ ജാഗ്രതയോടെ കാണ്ടേണ്ടതാണിത‌്. അതിനെതിരായി ഉയർത്തിക്കൊണ്ടുവരേണ്ട വർഗരാഷ‌്ട്രീയ ഇടപെടൽ പോലെതന്നെ പ്രധാനമാണ‌് വിവിധ സമൂഹങ്ങളുടെ ജീവൽസമര പോരാട്ടങ്ങൾ. വർഗീയതയെ ഒളിച്ചുകടത്താൻ ഏറ്റവും എഴുപ്പവഴി സാംസ‌്കാരികതയെ കൈപ്പിടിയിലാക്കലാണ‌്. ഇത‌് തിരിച്ചറിഞ്ഞ‌് വിശാലമായ സാംസ‌്കാരികതലമുണ്ടാക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തണം. സാംസ‌്കാരിക ദേശീയതയെ സംഘപരിവാര ശക്തികൾക്ക‌് വിട്ടുകൊടുക്കരുതെന്നും എം എ ബേബി പറഞ്ഞു

വർഗീയ അജൻഡയ‌്ക്ക‌് ദേശീയതയുടെ പരിവേഷം നൽകി ജനകീയാംഗീകാരം നേടാനാണ‌് മോഡിയുടെ  സർക്കാർ ശ്രമിക്കുന്നത‌്. മഹാത്മാഗാന്ധിയെ ഇല്ലാതാക്കിയവർ ഇപ്പോൾ ഗാന്ധിയെ ഏറ്റെടുത്ത‌് ദേശീയതയെ കൈപ്പിടിയിലാക്കാൻ ശ്രമിക്കുന്നു. ദേശീയ സോഷ്യലിസമെന്നാണ‌് ഇവർ അവകാശപ്പെടുന്നത‌്.   തെരഞ്ഞെടുപ്പിലെ തോൽവികൊണ്ടുമാത്രം ആർഎസ‌്എസിനെ തർക്കാനാവില്ല. ഇന്ത്യൻ സമൂഹത്തിന്റെ വ്യത്യസ‌്ത അടരുകളിൽ, ജനമനസ്സുകളിൽ ബോധത്തിലും അബോധത്തിലും പാകിയ വർഗ്ഗീയവിഷവിത്തുകളായി അവരുണ്ട‌്.

സാംസ‌്കാരികവും വൈകാരികവും വൈചാരികവുമായ പരിസരങ്ങളിൽ സംഘപരിവാരങ്ങൾ വേരാഴ‌്ത്തിയിട്ടുണ്ട‌്. വർഗീയ ഫാസിസ‌്റ്റ‌് പ്രത്യയശാസ‌്ത്രത്തെ ഇതര മതവിദ്വേഷമായി അവർ ഒളിച്ചുകടത്തുന്നു. ഇതിനായി അസത്യപ്രചാരണങ്ങൾ അഴിച്ചുവിടുന്നു. അബദ്ധബോധങ്ങൾ ബോധപൂർവം സൃഷ്ടിക്കുന്നു. സ്ഥിതിവിവരക്കണക്കുകളും വസ‌്തുതകളും മറച്ചുവച്ച‌് പച്ചക്കള്ളം പറയുന്നു.

തങ്ങളുടെ അജൻഡ നടപ്പാക്കാൻ എന്ത‌് കുതന്ത്രം പറയാനും കാണിക്കാനും മടിയില്ലാത്തതുകൊണ്ടാണ‌് മോഡി ശബരിമല വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി നടപ്പാക്കിയ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ‌്തത‌്. വർഗീയത വളർത്താൻ ആരാധനാലയങ്ങളെ കരുവാക്കിയാൽ ആ ആരാധനാലയത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും ബേബി
പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ ജെ ജേക്കബ‌് അധ്യക്ഷനായി.
 



from Kerala || Deshabhimani ​Online ​News http://bit.ly/2FSv7L9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages