ജയ‌്ഹിന്ദിനെ മോഡി "ജിയോ' ഹിന്ദാക്കി: സീതാറാം യെച്ചൂരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ജയ‌്ഹിന്ദിനെ മോഡി "ജിയോ' ഹിന്ദാക്കി: സീതാറാം യെച്ചൂരി


ജയ‌്ഹിന്ദിനെ നരേന്ദ്രമോഡി ജിയോഹിന്ദ‌് ആയി പരിവർത്തനം ചെയ്യുകയാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും ഇ എം എസ‌് പഠനഗവേഷണ കേന്ദ്രവും സംഘടിപ്പിച്ച ജനകീയ ഉച്ചകോടി ‘മൂലധനവും ജനാധിപത്യവും മരനിരപേക്ഷതയും മോഡിഭരണത്തിൽ’ എന്ന വിഷയം അവതരിപ്പിച്ച‌് ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എറണാകുളത്ത്‌ ജനകീയ ഉച്ചകോടി സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയുന്നു

സോവിയറ്റ‌് യൂണിയന്റെ തകർച്ച ശാക്തിക ബലാബലത്തിൽ മൂലധനശക്തികൾക്ക‌് അനുയോജ്യമായ സാഹചര്യമൊരുക്കി. അതിന്റെ പ്രത്യയശാസ‌്ത്രപരമായ പ്രയോഗമായിരുന്നു ആഗോളവൽക്കരണം. പരമാവധി സ്വകാര്യവൽക്കരണം എന്നതാണ‌് അവരുടെ മന്ത്രം. ഇതിനായി മൂലധനപ്രവേശനത്തിന‌് സൗകര്യമൊരുക്കുന്ന സർക്കാരുകളെ സൃഷ്ടിക്കുന്നു. കോൺഗ്രസ‌് ചെയ‌്തത‌്, ഇപ്പോൾ കൂടുതൽ ആക്രമണോത്സുകമായി ബിജെപി പിന്തുടരുന്നു. അതിലൂടെ കടുത്ത അസമത്വം സൃഷ്ടിച്ചു. ലോകത്ത‌് ഏറ്റവും ധനാഢ്യരായ ഒമ്പതുപേരുടെ സമ്പത്ത‌് ഏറ്റവും താഴെക്കിടയിലെ 50 ശതമാനം ജനങ്ങളുടെ സമ്പത്തിനുതുല്യമാണ‌്. ഇന്ത്യയിൽ ഏറ്റവും സമ്പന്നന്റെ സ്വത്ത‌് ഏറ്റവും താഴെത്തട്ടിലെ 50 ശതമാനം ജനങ്ങളുടെ സമ്പത്തിനുതുല്യമാണ‌്. നരേന്ദ്ര മോഡിയുടെ വിദേശയാത്രകളിൽ അനുഗമിക്കുന്നവരുടെ പേരുകൾ സർക്കാർ ഒളിച്ചുവയ‌്ക്കുകയാണ‌്. ഫ്രാൻസിലേക്ക‌് ഒപ്പം പോയത‌് അംബാനിയാണ‌്. പ്രതിരോധമേഖലയിലെ കരാർ ലഭിക്കാൻ. ഓസ‌്ട്രേലിയയിലേക്ക‌് അദാനിയും ഗൾഫിലേക്ക‌് മുകേഷ‌് അംബാനിയും. തങ്ങളുടെ കരാറുകൾക്ക‌് ഇടനിലക്കാരില്ലെന്നാണ‌് ബിജെപി പറയുന്നത‌്. ഇവിടെ ഇടനിലക്കാർ ബിജെപി സർക്കാർതന്നെയാണ‌്.

ഏറ്റവും കൂടുതൽ കോർപറേറ്റ‌് പണം ബിജെപിയുടെ കൈകളിലേക്കാണ‌് എത്തുന്നത‌്. ഇലക്ടറൽ ബോണ്ടുകളായി നിക്ഷേപിക്കപ്പെട്ടതിന്റെ 94.5 ശതമാനവും ബിജെപിയുടെ പേരിലാണ‌്. രാജ്യത്ത‌് ശതകോടീശ്വരർ തിളങ്ങുന്നതിന്റെ പ്രതിഫലനമാണ‌് പാവപ്പെട്ടവർ അനുഭവിക്കുന്ന നരകജീവിതം. ഇതിനോട‌് രാജ്യം പ്രതികരിക്കുന്നുണ്ട‌്. തൊഴിലാളികളും കൃഷിക്കാരും ഒന്നിച്ച‌് പ്രതികരിക്കാൻ തുടങ്ങി.

ആർഎസ‌്എസിന്റെയും ബിജെപിയുടെയും നയങ്ങളെ രാഷ്ട്രീയമായും പ്രത്യയശാസ‌്ത്രപരമായും എതിർക്കുന്നത‌് സിപിഐ എമ്മാണ‌്. മതനിരപേക്ഷതയുടെയും സാമ്പത്തികനയങ്ങളുടെയും കാര്യത്തിൽ മറ്റ‌ു പ്രതിപക്ഷപാർടികൾ ചെയ്യുന്ന ഒത്തുതീർപ്പുകൾ നാം കണ്ടതാണ‌്. സിപിഐ എമ്മിനെ ഒഴിവാക്കി ബിജെപിക്കെതിരായുള്ള പ്രതിപക്ഷപ്രവർത്തനം അർഥമില്ലാത്തതാണ‌്.

ഇക്കാര്യം ആർഎസ‌്എസിനും നന്നായി അറിയാം. അതാണ‌് അവർ സിപിഐ എമ്മിനെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ‌്മണി സ്വാഗതവും ഇ എം എസ‌് പഠനഗവേഷണ കേന്ദ്രം ഡയറക്ടർ സി ബി ദേവദർശനൻ നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2G8isD8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages