വന്‍കരകള്‍ കടന്ന് കാര്‍ത്യാനിയമ്മയുടെ നേട്ടം; ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്‌വില്‍ അംബാസഡര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

വന്‍കരകള്‍ കടന്ന് കാര്‍ത്യാനിയമ്മയുടെ നേട്ടം; ഇനി കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്‌വില്‍ അംബാസഡര്‍

കാര്‍ത്തികപ്പള്ളി (ആലപ്പുഴ) > ആഫ്രിക്കയിലെ ബോട്‌സ്വാന മുതല്‍ പസഫിക് സമുദ്രത്തിലെ ദ്വീപരാജ്യമായ പാപുവ ന്യൂഗിനിയ വരെ അഞ്ച് വന്‍കരകളിലെ 53 രാജ്യങ്ങള്‍ ഇനി കാര്‍ത്യായനിയമ്മയെ അറിയും. 96ാം വയസില്‍ സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയിലെ ഒന്നാം റാങ്ക് ജേതാവായ കാര്‍ത്യായനിയമ്മയെ തേടി മറ്റൊരു അംഗീകാരം കൂടി. വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായുള്ള കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ് വില്‍ അംബാസഡറായി കാര്‍ത്യായനിയമ്മയെ തെരഞ്ഞെടുത്തു.

53 അംഗരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിങ് ലക്ഷ്യമിടുന്നത്. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ആര്‍ ബാലസുബ്രഹ്മണ്യം കാര്‍ത്യായനിയമ്മയെ നേരത്തെ സന്ദര്‍ശിച്ചിരുന്നു. കാര്‍ത്യായനിയമ്മയുടെ നേട്ടം കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഗുഡ് വില്‍ അംബാസഡര്‍ പദവി തേടിയെത്തിയത്. വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ജേണലുകളില്‍ കാര്‍ത്യായനിയമ്മയുടെ റാങ്ക് നേട്ടം പ്രസിദ്ധീകരിക്കും.

ആലപ്പുഴ മുട്ടം ചേപ്പാട് സ്വദേശിയായ കാര്‍ത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷയില്‍ റാങ്ക് നേടിയതിനുപിന്നാലെ നാലാം ക്ലാസ് തുല്യത പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. തുടര്‍ന്ന് ഏഴ്, പത്ത് ക്ലാസുകളിലെ തുല്യത പരീക്ഷയും എഴുതി ജയിക്കുകയാണ് കാര്‍ത്യായനിയമ്മയുടെ ലക്ഷ്യം. കംപ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹം അറിയിച്ച ഇവര്‍ക്ക് മന്ത്രി സി രവീന്ദ്രനാഥ് ലാപ്ടോപ്പ് സമ്മാനമായി നല്‍കിയിരുന്നു. കൊച്ചുമകന്റെ സഹായത്തോടെ കംപ്യൂട്ടര്‍ പഠിക്കാനും കാര്‍ത്യായനിയമ്മ ശ്രമിക്കുന്നുണ്ട്. സാക്ഷരതാ പ്രേരക് സതിയുടെ പരിശീലനത്തിലാണ് തുല്യതാ പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നത്.



from Kerala || Deshabhimani ​Online ​News http://bit.ly/2Dm8PiL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages