അഭിമന്യു മഹാരാജാസ‌് ലൈബ്രറി മുഖ്യമന്ത്രി നാടിന‌് സമർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

അഭിമന്യു മഹാരാജാസ‌് ലൈബ്രറി മുഖ്യമന്ത്രി നാടിന‌് സമർപ്പിച്ചു


വട്ടവട
വട്ടവട പഞ്ചായത്ത്‌ ഗ്രാമസഭയിൽ അഭിമന്യു ആവശ്യപ്പെട്ട വായനശാല നാടിന്റെയാകെ പങ്കാളിത്തത്തോടെ യാഥാർഥ്യമായി. തിങ്കളാഴ‌്ച അഭിമന്യു മഹാരാജാസ‌് ലൈബ്രറി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനംചെയ‌്തു. ചടങ്ങിൽ മന്ത്രി എം എം മണി, കെ കെ ജയചന്ദ്രൻ, ജോയ‌്‌സ‌് ജോർജ‌് എംപി, എസ‌് രാജേന്ദ്രൻ എംഎൽഎ, പഞ്ചായത്ത‌് പ്രസിഡന്റ‌് പി രാമരാജ‌് എന്നിവർ പങ്കെടുത്തു. ഇതോടെ 45000 പുസ്‌തകങ്ങളുമായി സംസ്ഥാനത്തെ പഞ്ചായത്തുകളിൽവച്ച്‌ കൂടുതൽ ശേഖരമുള്ള വായനശാലയെന്ന ഖ്യാതിയും വട്ടവടയ്‌ക്ക്‌‌ സ്വന്തമായി. സംസ്ഥാനത്തെ 14 ജില്ലകളിലെയും ഗ്രാമങ്ങൾക്ക്‌ പുറമെ ഇതര സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽനിന്നും പുസ്‌തകം അഭിമന്യു വായനശാലയ്‌ക്കുവേണ്ടി എത്തിയിട്ടുണ്ട്‌. അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ്‌, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നും പുസ്‌തകം എത്തി. കഴിഞ്ഞ ആഗസ്‌തിൽ ആദ്യപുസ്‌തകം വാങ്ങി ഉദ്‌ഘാടനംചെയ്‌ത്‌ അഞ്ചുമാസത്തിനുള്ളിലാണ്‌ ഇത്രയധികം പുസ‌്തകം ലഭിച്ചത്‌.

  അഭിമന്യു ഗ്രാമസഭയിൽ എത്തുമ്പോഴെല്ലാം പ്രധാനമായും ഉന്നയിക്കുന്ന ആവശ്യമായിരുന്നു വായനശാലയും പിഎസ്‌സി കോച്ചിങ്‌ സെന്ററും. അഭ്യസ്‌തവിദ്യരും അല്ലാത്തവരുമായ പുതുതലമുറയ്‌ക്കുവേണ്ടി പിന്നോക്ക മേഖലയായ വട്ടവടയിൽ ഇത്‌ സ്ഥാപിക്കണമെന്ന്‌ അഭിമന്യു ശഠിച്ചിരുന്നു. പഞ്ചായത്തിന്റെ മൂന്നാംനിലയിൽ വിശാലമായ ഹാളിലാണ്‌ കംപ്യൂട്ടറൈസ്‌ഡ്‌ വായനശാലയും പിഎസ്‌സി കോച്ചിങ് സെന്ററും തയ്യാറാക്കിയിരിക്കുന്നത്‌. ഓൺലൈനായി ലോകത്ത്‌ ആർക്കും പുസ്‌തകം വായിക്കാനും വായനശാലയിൽ അംഗമാകാനും സാധിക്കും. ലൈബ്രേറിയനെയും നിയമിച്ചു കഴിഞ്ഞു. 2500 ചതുരശ്ര അടി വിസ്‌തൃതിയിൽ 40 അലമാരകളിലാണ്‌ പുസ്‌തകം സൂക്ഷിച്ചിരിക്കുന്നത്‌. വീഡിയോ കോൺഫറൻസ്‌ വഴിയാണ്‌ പിഎസ്‌സി കോച്ചിങ് ഒരുക്കിയിരിക്കുന്നത്‌. വായനശാലയിൽ സജ്ജമാക്കിയിരിക്കുന്ന സീറ്റിൽ ഇരുന്നാൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദഗ്‌ധരുമായി  ബന്ധപ്പെട്ട്‌ പരിശീലനത്തിൽ പങ്കെടുക്കാം. വട്ടവട പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാമരാജ്‌ ചെയർമാനായ കമ്മിറ്റിയാണ്‌ ഇത്രയും വലിയ വായനശാല സജ്ജമാക്കാൻ നേതൃത്വംനൽകിയത്‌. അഭിമന്യുവിന്റെ സ്വപ്‌നം യാഥാർഥ്യമാക്കാൻ നാടിന്റെയാകെ പിന്തുണയും ലഭിച്ചു.
 



from Kerala || Deshabhimani ​Online ​News http://bit.ly/2He7tdA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages