ചരിത്രത്തിലേക്ക‌് വഴിതുറന്ന‌് അഗസ‌്ത്യകൂട യാത്രതുടങ്ങി ; വനിതകൾക്ക‌് യാത്രാനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

ചരിത്രത്തിലേക്ക‌് വഴിതുറന്ന‌് അഗസ‌്ത്യകൂട യാത്രതുടങ്ങി ; വനിതകൾക്ക‌് യാത്രാനുമതി


തിരുവനന്തപുരം
ചരിത്രത്തിലേക്ക‌് വഴിതുറന്ന‌് അഗസ‌്ത്യകൂടത്തിലേക്കുള്ള സാഹസിക യാത്രയ‌്ക്ക‌് തുടക്കമായി. ആദ്യമായി വനിതകൾക്ക‌് ഔദ്യോഗിക യാത്രാനുമതി നൽകിയത‌് ഈ സീസണിലാണ‌്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലത്തിലെ ഡെപ്യൂട്ടി ഡയറക്ടറും പ്രതിരോധവകുപ്പിന്റെ കേരളത്തിലെ പബ്ലിക‌് റിലേഷൻസ‌് ഓഫീസറുമായ ധന്യ സനലാണ‌് അഗസ്ത്യകൂടത്തിലേക്കുള്ള ആദ്യ യാത്രക്കാരി. ഇവരോടൊപ്പം ഒരു വനിതാ ബീറ്റ‌് ഫോറസ്റ്റ‌് ഓഫീസറും ഒരു വനിതാ വാച്ചറുമുണ്ട‌്. 

ബോണക്കാട‌് പിക്കറ്റ‌് സ‌്റ്റേഷനിൽ രാവിലെ ഏഴോടെ എത്തിയ യാത്രക്കാരുടെ രേഖകൾ പരിശോധന, രജിസ‌്ട്രേഷൻ എന്നിവയ‌്ക്കുശേഷം  20 പേരടങ്ങ‌ുന്ന അഞ്ച‌് സംഘമാക്കി തിരിച്ചു. യാത്രയിൽ പാലിക്കേണ്ട നിബന്ധനകളും നിയന്ത്രണങ്ങളും വനംവകുപ്പ‌് ഉദ്യോഗസ്ഥർ വിശദീകരിച്ചു. 9.15 ഓടെ തിരുവനന്തപുരം വൈൽഡ‌്‌ലൈഫ‌് വാർഡൻ വൈ എം ഷാജികുമാർ യാത്ര ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു.

ബോണക്കാടുനിന്ന‌് 13 കിലോമീറ്റർ സഞ്ചരിച്ച‌് രാത്രിയോടെ പ്രധാന താവളമായ അതിരുമലയിലെത്തി. രാത്രിയിൽ അവിടെ തങ്ങിയശേഷം ചൊവ്വാഴ‌്ച രാവിലെ വീണ്ടും യാത്രതിരിക്കും. നാലുമണിക്കൂർകൊണ്ട‌് അഗസ‌്ത്യമലയുടെ നെറുകയിലെത്തുന്ന സംഘം അന്നുതന്നെ തിരിച്ചുള്ള യാത്ര ആരംഭിക്കും. ബോണക്കാട‌്, അതിരുമലയിലെ പ്രധാനതാവളം എന്നിവിടങ്ങളിൽ ക്യാന്റീൻ, വനിതകൾക്ക‌് താമസ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട‌്. മലകയറുന്നവർക്കുള്ള അപകട ഇൻഷുറൻസും നൽകുന്നുണ്ട‌്.
മാർച്ച‌് ഒന്നുവരെ 47 ദിവസത്തെ യാത്രയിൽ 4700 പേരാണ‌് രജ‌ിസ്റ്റർ ചെയ‌്തിട്ടുള്ളത‌്. ഇതിൽ 100 പേർ സ‌്ത്രീകളാണ‌്. അടുത്ത രണ്ടുദിവസത്തെ യാത്രാ സംഘത്തിൽ സ‌്ത്രീകളില്ല. 17ന‌് പുറപ്പെടുന്ന സംഘത്തിൽ മൂന്നു വനിതകളുണ്ടാകും.

അഗസ‌്ത്യകൂട യാത്രയ‌്ക്ക‌് സ‌്ത്രീകൾക്ക‌് ആചാരപരമായ വിലക്കുകളൊന്നുമില്ല. ദുർഘടമായ യാത്രയായതിനാലാണ‌് മുൻവർഷങ്ങളിൽ സ‌്ത്രീകൾ താൽപ്പര്യം പ്രകടിപ്പിക്കാത്തത്‌.



from Kerala || Deshabhimani ​Online ​News http://bit.ly/2Fqj33K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages