കൊച്ചി > പ്രളയത്തിൽ ഭൂമി അടക്കം നഷ്ടപ്പെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് നിർമിച്ചുനൽകുന്ന നടപടി പുരോഗമിക്കുകയാണെന്ന് സർക്കാർ ഹെെക്കോടതിയിൽ. സംസ്ഥാനത്ത് 13,340 വീട‌് പൂർണമായും 2,43,690 വീടുകൾ ഭാഗികമായും തകർന്നതായും സർക്കാർ അറിയിച്ചു. പ്രളയം സംബന്ധിച്ച് സമർപ്പിക്കപ്പെട്ട ഹർജികൾക്ക‌് മറുപടിയായി സമർപ്പിച്ച റിപോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
48,381 പേർക്ക് 10,000 രൂപയുടെ അടിയന്തരസഹായം നൽകി. 8,469 പേർക്ക് 60,000 രൂപയുടെ സഹായവും 155 പേർക്ക് 1,25,000 രൂപയുടെ സഹായവും 62 പേർക്ക് 2,50,000 രൂപയുടെ സഹായവും നൽകി. വീട് നഷ്ടപ്പെട്ടവർക്കുള്ള പ്രാഥമിക ഗഡു 6,594 പേർക്ക‌് നൽകി. 7,457 പേർ സ്വന്തം ഉത്തരവാദിത്തത്തിൽ നിർമാണം ഏറ്റെടുത്തു. തിരുവനന്തപുരത്ത് 10 പേർക്കുകൂടി ഭൂമി ആവശ്യമുള്ളതായി വിശദീകരണത്തിൽ പറയുന്നു. ഇതിനായി 47 സെൻറ് ഭൂമി കണ്ടെത്തി. കൊല്ലത്ത‌് വീടിനായി ഏഴ് സ്ഥലങ്ങൾ കണ്ടെത്തി. പത്തനംതിട്ടയിലും കോട്ടയത്തും ഭൂമി കണ്ടെത്താൻ പ്രശ്നമില്ല.
പത്തനംതിട്ടയിൽ 147 വീടുകൾവച്ചുനൽകാൻ 100 സ്പോൺസർമാർ തയ്യാറാണ്. ആലപ്പുഴയിൽ ഏഴേക്കർ പുറമ്പോക്കടക്കം എട്ടേക്കർ ഭൂമി കണ്ടെത്തി. പുറമ്പോക്കിൽ കഴിയുന്ന 405 പേർക്കാണ് ഇടുക്കിയിൽ ഭൂമി ആവശ്യമുള്ളത്. എറണാകുളത്ത് 157 പേർക്ക് വീടിന് സ്ഥലം ആവശ്യമുള്ളതായി കണ്ടെത്തി. തൃശൂരിൽ വീടുനിർമാണത്തിന് സ്പോൺസർമാരെ കണ്ടെത്തിക്കഴിഞ്ഞു. പാലക്കാട് പുറമ്പോക്കിൽ കഴിയുന്ന 84 പേർക്കടക്കം 139 പേർക്ക് വീടില്ല. വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. മലപ്പുറത്ത് പുറമ്പോക്കിലുള്ള 33 പേരിൽ 16 പേർക്കുകൂടി സ്ഥലം കണ്ടെത്തേണ്ടതുണ്ട്. കോഴിക്കോട് 91 വീടുകൾ നിർമിച്ചുനൽകുന്ന ചുമതല സർക്കാർ ഏറ്റെടുത്തു. 54 വീടുകൾക്ക് സ്പോൺസർമാരെ കണ്ടെത്താനുണ്ട്.വയനാട്ടിൽ പുറമ്പോക്കിൽ കഴിയുന്ന പൊതുവിഭാഗത്തിൽപ്പെട്ട 109 പേർക്ക് സ്ഥലം കണ്ടെത്തണം.
2.2 ഏക്കർ സ്പോൺസർഷിപ്പിലൂടെ ലഭ്യമായി. 124 വീടുകളുടെ നിർമാണം തുടങ്ങി. പുറമ്പോക്കിലുള്ള 17 പേർക്ക് കണ്ണൂരിൽ വീട് ആവശ്യമുണ്ട്. ഒരേക്കർ ഭൂമി കണ്ടെത്തിക്കഴിഞ്ഞു. ഭൂപ്രശ്നം നിലവിലില്ലാത്ത കാസർകോട് എല്ലാ വീടുകളുടേയും നിർമാണം തുടങ്ങിയതായും സർക്കാർ അറിയിച്ചു.
from Kerala || Deshabhimani Online News http://bit.ly/2shepwi
via IFTTT
No comments:
Post a Comment