തന്ത്രിക്കെതിരെ നടപടി: ദേവസ്വം ബോർഡിനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചത‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 10, 2019

തന്ത്രിക്കെതിരെ നടപടി: ദേവസ്വം ബോർഡിനുള്ള അധികാരം ഹൈക്കോടതി അംഗീകരിച്ചത‌്

കൊച്ചി > ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാൻ ദേവസ്വം ബോർഡിന‌ുള്ള അധികാരം ഹൈക്കോടതിയും അംഗീകരിച്ചത‌്. മുൻ തന്ത്രി കണ്ഠര് മോഹനരെ പൂജാദികർമങ്ങളിൽനിന്ന‌് വിലക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം മുമ്പ‌് ഹെെക്കോടതി  അംഗീകരിച്ചതാണ‌്.

ശോഭാ ജോൺ ഉൾപ്പെട്ട ബ്ലാക്ക്മെയിലിങ് കേസുമായി ബന്ധമുള്ളതിനാൽ പൂജാദികർമങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന ദേവസ്വം ബോർഡിന്റെ 2015 ജൂലൈ 31ലെ തീരുമാനത്തെ ചോദ്യംചെയ്ത‌് അന്ന‌് കണ്ഠര് മോഹനര‌് ഹെെക്കോടതിയെ സമീപിച്ചു. തന്നെ നീക്കുന്നത‌് മതപാഠങ്ങളുടെ അടിസ്ഥാനത്തിലുള്ള പാരമ്പര്യ അവകാശങ്ങളുടെയും ആചാരങ്ങളുടെയും ലംഘനമാണെന്നും  നിയമപരമായി തെറ്റാണെന്നും താഴമൺ കുടുംബത്തിലെ രണ്ടുവിഭാ​ഗങ്ങൾക്കായി അവകാശങ്ങൾ വീതിച്ചുനൽകിയിട്ടുണ്ടെന്നുമാണ‌് മോഹനര‌് അന്ന‌് വാദിച്ചത‌്.

ശോഭാ ജോൺ കേസിനെതുടർന്ന് കണ്ഠര് മോഹനർക്ക് എതിരെ 2012ലും 2013ലും എടുത്ത തീരുമാനങ്ങളുടെ തുടർച്ചയാണ് പുതിയ നടപടിയെന്നാണ് ബോർഡ് വാദിച്ചത്. ക്രിമിനൽ കേസിന്റെ പശ്ചാത്തലത്തിൽ പിതാവായ കണ്ഠര് മഹേശ്വരരുടെ കൂടെ ആചാരകർമങ്ങൾ നടത്തുന്നതിൽനിന്നും മോഹനരെ വിലക്കിയിരുന്നു. ഹർജിക്കാരൻ തന്ത്രിയായി തുടരണോയെന്നു തീരുമാനിക്കേണ്ടത് ബോർഡിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്ന് കോടതി മുമ്പ് വിധിച്ചിട്ടുണ്ടെന്നും ബോർഡ് വാദിച്ചു.

ഒടുവിൽ 2016 ജനുവരി 14നാണ് ഡിവിഷൻ ബെഞ്ച് ഹർജിയിൽ വിധി പറഞ്ഞത്. സ്ഥാനത്തുനിന്ന് നീക്കിയതിന്റെ കാരണം അറിയില്ലെന്ന ഹർജിക്കാരന്റെ വാദം തെറ്റാണെന്ന് കോടതി പറഞ്ഞു. 2012 മുതലോ അതിനു മുമ്പോ ഹർജിക്കാരനെ ചുമതലകളിൽനിന്ന് മാറ്റിയിരുന്നു. അതിന്റെ തുടർച്ച മാത്രമാണ് പുതിയ നടപടി. അച്ഛനെ കർമങ്ങളിൽ സഹായിക്കാനും അനുവദിച്ചിട്ടില്ല. ക്രിമിനൽക്കേസ് തീർപ്പാവുംവരെ ഹർജിക്കാരന് തന്ത്രിയുടെ ചുമതല നൽകരുതെന്നാണ് 2007ലെ മറ്റൊരു കേസിൽ കോടതി വിധിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2six76E
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages