പ്രതിരോധം ശക്തിപ്പെടുത്തണം: എസ‌് ആർ പി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

പ്രതിരോധം ശക്തിപ്പെടുത്തണം: എസ‌് ആർ പി


തിരുവനന്തപുരം
വലതുപക്ഷവൽക്കരണത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്താൻ  പുരോഗമന ജനാധിപത്യ  പ്രസ്ഥാനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ അംഗം എസ‌് രാമചന്ദ്രൻപിള്ള പറഞ്ഞു. ശാസ‌്ത്രീയവും യുക്തിഭദ്രവുമായ സമീപനങ്ങളെ വലതുപക്ഷ സംഘടനകൾ എതിർക്കുകയാണ‌്.

സമൂഹത്തിൽ വേരൂന്നിയ സാമൂഹ്യ–-സാമ്പത്തിക അസമത്വങ്ങളെ ഇത്തരം ശക്തികൾ ന്യായീകരിക്കുകയാണ‌്. പുരോഗമനവും ജനാധിപത്യപരവുമായ മുന്നേറ്റങ്ങളെ വിശ്വാസങ്ങളുടെ മറവിൽ വെല്ലുവിളിക്കുകയാണ‌് ചിലർ. ഇത്തരം ഇരുട്ടിന്റെ ശക്തികളെ ചെറുക്കണം. ശബരിമല ഒരു ലക്ഷണം മാത്രമാണ‌്. കേരളത്തിൽ 60 വർഷമായി വലതുപക്ഷവൽക്കരണത്തിനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ട‌്.ജാതി–-മതം–- വിശ്വാസം തുടങ്ങിയവയെ വലതുപക്ഷം ഉപയോഗിക്കുന്നു.

ബിജെപിയും ആർഎസ‌്എസും വിശ്വാസത്തെ എങ്ങനെയാണ‌് തങ്ങളുടെ അജൻഡ രൂപപ്പെടുത്താൻ ഉപയോഗിക്കുന്നതെന്ന‌് തിരിച്ചറിഞ്ഞ‌് അവ തുറന്നുകാട്ടണമെന്നും എസ‌് ആർ പി  പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Dqn06t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages