വിശ്വാസത്തിന്റെ മറവിൽ ഇടതുവിരുദ്ധ സഖ്യം: കോടിയേരി ബാലകൃഷ‌്ണൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

വിശ്വാസത്തിന്റെ മറവിൽ ഇടതുവിരുദ്ധ സഖ്യം: കോടിയേരി ബാലകൃഷ‌്ണൻ


തിരുവനന്തപുരം
ജാതിമത ശക്തികളെ കൂട്ടുപിടിച്ച‌്  വിശ്വാസത്തിന്റെ മറവിൽ ഇടതുപക്ഷ വിരുദ്ധ സഖ്യം വീണ്ടും  രൂപപ്പെടുത്താനാണ‌് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ഇടതുപക്ഷത്തിന‌് മേൽക്കൈ കിട്ടുന്ന സമയങ്ങളില്ലൊം ഇത്തരം ശ്രമമുണ്ടായിട്ടുണ്ട‌്. 1991ലെ കോ-ലീബി സഖ്യം ഇതിന‌് തെളിവാണ‌്. ശബരിമലയുടെ മറവിൽ വിശ്വാസം പറഞ്ഞ‌് മുസ്ലിം– -ക്രിസ‌്ത്യൻ–- ഹിന്ദു വിഭാഗങ്ങളെ ഏകോപിപ്പിക്കാനുള്ള  സംഘപരിവാർ ശ്രമത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും കോടിയേരി പറഞ്ഞു. 

‘കേരള സമൂഹത്തിന്റെ വലതുപക്ഷ വൽക്കരണം’ ശിൽപ്പശാലയിൽ രാഷ്ട്രീയപ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. 1991ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് അധികാരത്തിലെത്തുമെന്നുവന്നതോടെയാണ‌് ബേപ്പൂരിലും വടകരയിലും അടക്കം കോലീബി സഖ്യം വന്നത‌്. എന്നാൽ എൽഡിഎഫ‌് വൻ വിജയം നേടി. ജനങ്ങൾ അവിശുദ്ധ സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു.  

രാഷ്ട്രീയത്തിന‌് അതീതമായി പ്രവർത്തിക്കുന്ന അമൃതാനന്ദമയി ശബരിമല കർമസമിതിയുടെ പരിപാടിയിൽ പങ്കെടുക്കുന്നത‌്  ശരിയായകാര്യമല്ല. മഠത്തിന‌് രാഷ‌്ട്രീയവുമില്ല. അയ്യപ്പൻ നൈഷ‌്ഠിക ബ്രഹ്മചാരിയായതിനാലാണ‌് ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാത്തതെന്നാണ‌് പറയുന്നത‌്. അമൃതാനന്ദമയിയുടെ അടുത്ത‌്  എല്ലാ പ്രായത്തിലുമുള്ള സ‌്ത്രീകളും കുട്ടികളും എത്തുന്നുണ്ട‌്. എന്നിട്ട‌് അമൃതാനന്ദമയിയുടെ നൈഷ‌്ഠിക ബ്രഹ്മചര്യത്തിന‌് എന്തെങ്കിലും സംഭവിച്ചോയെന്നും കോടിയേരി ചോദിച്ചു.
രാജ്യത്തിന‌ുതന്നെ ബദലാണ‌് കേരളത്തിലെ എൽഡിഎഫ‌് സർക്കാർ. ഇതിന‌് തുടർച്ചയുണ്ടാകുമെന്ന‌ുകണ്ടാണ‌് പഴയ കോലീബി സഖ്യത്തിന‌ു സമാനമായി പുതിയസഖ്യം രൂപപ്പെടുത്തുന്നത‌്. ലോക‌്സഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫ‌് മികച്ചനേട്ടം കൈവരിക്കും.

അത‌് തടയാനായി എല്ലാ ജാതിമതശക്തികളെയും കൂട്ടുപിടിക്കുകയാണ‌്. ഇവ കേരളത്തിലെ മതനിരപേക്ഷ മനസ്സ്‌ അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2U3GN0F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages