നിർഭയമായ ആവിഷ‌്കാരത്തിന്റെ സാധ്യതകൾ തുറന്നിട്ട‌് കെഎൽഎഫ‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

നിർഭയമായ ആവിഷ‌്കാരത്തിന്റെ സാധ്യതകൾ തുറന്നിട്ട‌് കെഎൽഎഫ‌്


കോഴിക്കോട‌്
നിർഭയമായ ആവിഷ‌്കാരത്തിന്റെ സാധ്യതകൾ തുറന്നിട്ട‌് കേരള ലിറ്ററേച്ചർ ഫെസ‌്റ്റിവലിന‌് കോഴിക്കോട‌് ബീച്ചിൽ തുടക്കമായി. എം ടി വാസുദേവൻ നായർ ഉദ‌്ഘാടനം ചെയ‌്തു.  ഫെസ‌്റ്റിവൽ ഡയറക്ടർ സച്ചിദാനന്ദൻ അധ്യക്ഷനായി. നേരായ വാക്കിന‌് ഭീഷണി നേരിടുന്ന കാലത്ത‌് നിർഭയമായി ആവിഷ‌്കാരത്തിന‌ുള്ള സാധ്യതകൾ തുറന്നിടുന്നതാണ‌്  അക്ഷരോത്സവമെന്ന‌് സച്ചിദാനന്ദൻ പറഞ്ഞു. സംവാദത്തിന‌് ഇടങ്ങൾ ചുരുങ്ങുന്ന കാലത്ത‌് രാഷ‌്ട്രീയവും സാമൂഹികവുമായ വിഷയങ്ങളാണ‌് ഇവിടെ വിപുലമായി  ചർച്ച ചെയ്യുന്നത‌്. മറ്റു ദേശങ്ങളും ഭാഷകളും ചർച്ച ചെയ്യുമ്പോഴും ഇത‌് മലയാളികളുടെ ഉത്സവമാണ‌്. ജയ‌്പൂർ സാഹിത്യോത്സവത്തിൽപോലും പ്രാദേശിക ഭാഷയ‌്ക്ക‌് അർഹമായ പ്രാതിനിധ്യം ലഭിക്കാറില്ല.  അലക‌്സാന്ദ്ര ബ്യൂക‌്ളർ  അതിഥി രാജ്യമായ വെയ‌്ൽസിന്റെ അഭിവാദനം നടത്തി.  

എം കെ  മുനീർ എംഎൽഎ പ്രഭാഷണം നടത്തി.  നെതർലാൻഡ‌്സ‌് ഇന്ത്യൻ അംബാസഡർ വേണു രാജാമണി, കലക്ടർ  സാംബശിവ റാവു,  സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ‌്കുമാർ, മാതൃഭൂമി ഡയറക്ടർ   എം വി ശ്രേയാംസ് കുമാർ, നോർവീജിയൻ നയതന്ത്രജ്ഞൻ ആർനെ വാൾട്ടർ, സക്കറിയ, ബെന്യാമിൻ, വി സുനിൽ കുമാർ, കൗൺസിലർ എം  രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു.  രവി ഡിസി സ്വാഗതവും എ കെ അബ്ദുൾ ഹക്കീം നന്ദിയും പറഞ്ഞു.

ആർ എസ‌് ബാബുവും അനിതാ പ്രതാപുമായി അഭിമുഖം, ആധുനിക കേരളത്തിന്റെ ശിൽപ്പികൾ, തീണ്ടാനാരികളും അയ്യപ്പനും  എന്നീ സെഷനുകളിൽ ചർച്ച.   മുങ്ങിനിവർന്ന കേരളം എന്ന സെഷനിൽ കെ ടി കുഞ്ഞിക്കണ്ണൻ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2SNZ2qZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages