ഡിപി വേൾഡ്- കൊച്ചി കുതിക്കുന്നു ; 13.57 ശതമാനം വളർച്ച - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

ഡിപി വേൾഡ്- കൊച്ചി കുതിക്കുന്നു ; 13.57 ശതമാനം വളർച്ച



കൊച്ചി
ആഗോള പോർട്ട്- മാനേജ്-മെന്റ്- കമ്പനിയായ ഡിപി വേൾഡിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ ഗേറ്റ‌്‌വേ ടെർമിനൽ പ്രൈവറ്റ് ലിമിറ്റഡ് മൂന്നു വർഷത്തിനിടയിൽ 13.57 ശതമാനം സംയോജിത വാർഷിക വളർച്ചനിരക്ക്- (സിഎജിആർ) നേടിയതായി അധികൃതർ. ഇന്ത്യൻ തുറമുഖങ്ങൾ ഈ കാലയളവിൽ നേടിയത‌് ശരാശരി 11.41 ശതമാനം വളർച്ചനിരക്കാണ‌്-. രാജ്യത്തെ ആദ്യ അന്താരാഷ്-ട്ര ട്രാൻസ്-ഷിപ‌്-മെന്റ്- ടെർമിനൽ ഈവർഷം 5,74,000 ടിഇയു കണ്ടെയ്-നറുകൾ കൈകാര്യംചെയ്-തു.  റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ (ആർഎഫ്-ഐഡി) അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ്- ഗേറ്റ് മാനേജ്-മെന്റ്- സംവിധാനം ചരക്കുനീക്കത്തിനായി ട്രക്കുകളുടെ സമയം കുറയ്-ക്കാൻ ഇടയാക്കി. 2017ൽ 27 മിനിറ്റായിരുന്നത്- 2018ൽ 23 മിനിറ്റു മതിയെന്നായി.

സർക്കാരിന്റെ വിവിധ പദ്ധതികളും സംരംഭങ്ങളും പിന്തുണയ്-ക്കുന്നതിനായി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട‌്. കേരളം, തമിഴ്-നാട്-, കർണാടകം എന്നിവിടങ്ങളിലെ ഉപയോക്താക്കളുമായി ബന്ധപ്പെട്ട‌് വേഗത്തിലുള്ള ചരക്കുനീക്കം സാധ്യമാക്കാനും ശ്രമിക്കുന്നു-. ഇത്- പ്രാദേശിക കയറ്റുമതിക്കാർക്കും ഗുണംചെയ്യും. ലോജിസ്റ്റിക്-സിന്റെ ചെലവ്- കുറച്ചുകൊണ്ട്- വിതരണശൃംഖല കൂടുതൽ കാര്യക്ഷമമാക്കാനും കഴിഞ്ഞു-. വരുംവർഷത്തിൽ സാങ്കേതികവിദ്യയുടെ സമർഥമായ ഉപയോഗത്തിലൂടെ ചരക്കുനീക്കം കൂടുതൽ വേഗത്തിലാക്കാൻ ശ്രമിക്കുമെന്ന് ഡിപി വേൾഡ്- കൊച്ചിയുടെ ചീഫ്- എക്-സിക്യൂട്ടീവ്- ഓഫീസർ പ്രവീൺ ജോസഫ്- പറഞ്ഞു.

ടെർമിനൽ പ്രവർത്തനങ്ങൾ ഗേറ്റ്‐യാർഡ്-‐വെസൽ എന്നിവിടങ്ങളിൽ ഏകോപിപ്പിക്കാൻ സോഡിയാക്- എന്ന ടെർമിനൽ ഓപ്പറേറ്റിങ‌്-  സംവിധാനവും ഇടപാടുകാർക്കായി കടലാസുരഹിത സേവനങ്ങൾ നൽകാൻ ഭാരത്- ട്രേഡ്- സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്-. മണിക്കൂറിൽ ശരാശരി മുപ്പത്തൊന്നിലധികം കണ്ടെയ്-നറുകൾ എന്ന ക്രെയിൻ കൈകാര്യശേഷിയുടെ മികവമുണ്ട്-.



from Kerala || Deshabhimani ​Online ​News http://bit.ly/2ADODHm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages