ഊർജം പകർന്ന‌് ജനകീയ ഉച്ചകോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ഊർജം പകർന്ന‌് ജനകീയ ഉച്ചകോടി


കൊച്ചി
ആസന്നമായ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ രാഷ‌്ട്രീയത്തിന്റെ അടിത്തറ ആശയമേഖലയിലുറപ്പിക്കാൻ പ്രവർത്തകരെ സജ്ജമാക്കി സിപിഐ എം സംഘടിപ്പിച്ച ജനകീയ ഉച്ചകോടിക്ക‌് സമാപനം. സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റിയും ഇ എം എസ‌് പഠന ഗവേഷണകേന്ദ്രവും ചേർന്നാണ‌് സംഘടിപ്പിച്ചത‌്.

അഞ്ചുവർഷത്തെ നരേന്ദ്ര മോഡി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളിവിരുദ്ധ നയങ്ങളും ഇരട്ടത്താപ്പും തുറന്നുകാട്ടുന്നതായിരുന്നു ഉച്ചകോടിയിലെ സെഷനുകൾ ഓരോന്നും. വർഗീയ അജൻഡയുമായി വോട്ടുറപ്പിക്കാനെത്തുന്ന സംഘപരിവാർ ശക്തികളെ സാംസ‌്കാരികവും രാഷ‌്ട്രീയവുമായി പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന‌് വിശദമായി പ്രതിപാദിക്കുന്ന സെഷനുകൾ ഉച്ചകോടിയുടെ പ്രത്യേകതയായിരുന്നു.
രണ്ട‌ുദിവസമായി കലൂർ റിന്യൂവൽ സെന്ററിൽ സംഘടിപ്പിച്ച ഉച്ചകോടിയിൽ വിവിധ മേഖലയിലെ തെരഞ്ഞടുക്കപ്പെട്ട 1000 പ്രതിനിധികൾ പങ്കെടുത്തു. ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ഇവർ അതത‌ു പ്രദേശങ്ങളിൽ പ്രചാരണരംഗത്തുണ്ടാകും.

സിപിഐ എം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയാണ‌് ഉദ‌്ഘാടനം ചെയ‌്തത‌്. തുടർന്ന‌് അദ്ദേഹം പ്രതിനിധികളുമായി സംവദിച്ചു. ശനിയാഴ‌്ച ആദ്യ സെഷനിൽ ‘ഇന്ത്യയിൽ ദളിതർക്കെതിരായ പീഡനത്തിന്റെ അന്തർധാര’ എന്ന വിഷയത്തിൽ ഡോ. മീര വേലായുധൻ സംസാരിച്ചു. ‘ദേശീയത–-വർഗീയത–- കേരളസമൂഹം’ എന്ന വിഷയത്തിൽ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി സംസാരിച്ചു.

ഞായറാഴ‌്ച ‘ഇന്ത്യൻ കാർഷിക സമ്പദ്ഘടനയിലെ പ്രതിസന്ധി–- ചെറുത്തുനിൽപ്പ്’ എന്ന വിഷയം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ളയും ‘നവലിബറൽ നയങ്ങളും ഇന്ത്യൻ തൊഴിലാളിവർഗവും’ എന്ന വിഷയം സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തപൻ സെന്നും അവതരിപ്പിച്ചു.

വൈകിട്ട് അഞ്ചിന‌് സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ‌്തു. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ‌്, ഇ എം എസ‌് പഠന ഗവേഷണകേന്ദ്രം സെക്രട്ടറി സി എം ദിനേശ‌്മണി, ഡയറക്ടർ സി ബി ദേവദർശനൻ എന്നിവർ സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2B75odU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages