അയ്യപ്പഭക്ത സംഗമത്തിൽ കണ്ടത്‌ സവർണ ഐക്യം ‐ വെള്ളാപ്പള്ളി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

അയ്യപ്പഭക്ത സംഗമത്തിൽ കണ്ടത്‌ സവർണ ഐക്യം ‐ വെള്ളാപ്പള്ളി

കോട്ടയം > ശബരിമല കർമസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഗമം സവർണരുടെ മാത്രം കൂട്ടായ്‌മയായി മാറിയെന്ന്‌ എസ്‌എൻഡിപി ജനറൽ സെക്രട്ടറി വെളവൊപ്പള്ളി നടേശൻ. അങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാതിരുന്നത്‌ മഹാഭാഗ്യമായി കരുതുകയാണ്‌. സവർണ ഐക്യത്തിനുള്ള ശ്രമമാണ്‌ പരിപാടിയിൽ കണ്ടത്‌. കോട്ടയത്ത്‌ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
 ആത്മീയതയുടെ മറവിൽ ചിലർക്ക്‌ രാഷ്‌ട്രീയ ലക്ഷ്യങ്ങളുണ്ട്‌. അതാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ശബരിമല വിഷയത്തിൽ സർക്കാർ തെറ്റായൊന്നും ചെയ്‌തിട്ടില്ല. കർമസമിതിയുടെ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിൽ തന്റെ നിലപാടിന്‌ വിരുദ്ധമാകുമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 
 



from Kerala || Deshabhimani ​Online ​News http://bit.ly/2Mq9OBq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages