തിരുവനന്തപുരം> കാട്ടാക്കട എംഎൽഎ ഐ ബി സതീഷിന്റെ കുടുംബ വീട് അടിച്ചു തകർത്തു. മാറനല്ലൂർ കൊറ്റംപള്ളിയിൽ പൂട്ടിയിട്ടിരുന്ന വീടാണ് അടിച്ചു തകർത്തിട്ടുള്ളത്.
പൂട്ടുതുറന്ന് വീടിനകത്ത് കയറിയ അക്രമികൾ പൈപ്പ് ലൈൻ അടിച്ചു തകർത്തു. വലിയ കല്ലുകൾ വീടിനകത്തേക്ക് വലിച്ചെറിഞ്ഞിട്ടുണ്ട്. വാഷ്‌ബെയ്‌സിൻ, ജനൽ ചില്ലുകൾ എന്നിവ തകർത്തു. രാവിലെയാണ് വിവരം അറിഞ്ഞത്. പൊലീസ് കേസെടുത്തു.

from Kerala || Deshabhimani Online News http://bit.ly/2HcOsIM
via IFTTT
No comments:
Post a Comment