നിക്ഷേപകർക്കായി കെ സ്വിഫ്റ്റ് ഓൺലൈൻ സംവിധാനം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

നിക്ഷേപകർക്കായി കെ സ്വിഫ്റ്റ് ഓൺലൈൻ സംവിധാനം


തിരുവനന്തപുരം
വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്നവർ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഏകജാലകസംവിധാനമായ കെ സ്വിഫ്റ്റ് സംവിധാനം (സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ളിയറൻസ്) വഴി അപേക്ഷിക്കാം. നിക്ഷേപകർക്ക് കെ സ്വിഫ്റ്റ് ഓൺലൈൻ സംവിധാനം വഴി (http://bit.ly/2HDquGI) ലൈസൻസുകൾ/ ക്‌ളിയറൻസുകൾക്ക‌് അപേക്ഷിക്കാം.

സംവിധാനത്തിന്റെ പ്രാരംഭപ്രശ്‌നങ്ങളും സാങ്കേതികപ്രശ്‌നങ്ങളും മനസ്സിലാക്കാൻ ഇതാവശ്യമാണ്.   ജനുവരി അഞ്ചിന്  മന്ത്രി ഇ പി ജയരാജനാണ് കെ സ്വിഫ്റ്റ് പൈലറ്റ് ലോഞ്ചിങ് നിർവഹിച്ചത്. പരിമിതികൾ പരിഹരിച്ചുള്ള കെ സ്വിഫ്റ്റിന്റെ ഫൈനൽ ലോഞ്ചിങ‌് ഫെബ്രുവരി 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 14 വകുപ്പുകളുടെ ഇരുപത്തൊമ്പത‌് സേവനങ്ങളാണ് കെ സ്വിഫ്റ്റിലൂടെ ലഭ്യമാകുന്നതെന്ന‌് കെഎസ്‌ഐഡിസി പറഞ്ഞു. യുണിക് ഐഡന്റിഫിക്കേഷൻ നമ്പരോടെയുള്ള പൊതുഅപേക്ഷാഫോറം, നിശ്ചിത സമയപരിധിക്കുള്ളിൽ അപേക്ഷകളുടെയും അനുമതികളുടെയും ഓൺലൈൻ ട്രാക്കിങ്, 30 ദിവസത്തെ നിശ്ചിത സമയപരിധി കഴിഞ്ഞാൽ അനുമതി ലഭിച്ചതായി കണക്കാക്കൽ, സംയോജിത പേമെന്റ് സംവിധാനം എന്നിവ കെ സ്വിഫ്റ്റിന്റെ സവിശേഷതകളാണ്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2RUaWmt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages