ഗെയിൽ : കൂറ്റനാട‌്–-എറണാകുളം പൈപ്പ‌് ലൈൻ മാർച്ചില്‍ കമീഷൻ ചെയ്യും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

ഗെയിൽ : കൂറ്റനാട‌്–-എറണാകുളം പൈപ്പ‌് ലൈൻ മാർച്ചില്‍ കമീഷൻ ചെയ്യും

പാലക്കാട‌്
ഗെയിൽ വാതക പൈപ്പ‌് ലൈൻ പദ്ധതിയിൽ കൂറ്റനാട‌്–- എറണാകുളം ഭാഗം മാർച്ച‌് 31നകം കമീഷൻ ചെയ്യും. ഈ പ്രദേശത്ത‌് 96 കിലോമീറ്റർ ദൂരം പൈപ്പ‌് ലൈൻ സ്ഥാപിച്ചു. ദക്ഷിണേന്ത്യയില്‍ ലൈനിന്റെ സംഗമ കേന്ദ്രമായ കൂറ്റനാട‌് പാലയ‌്ക്കാപ്പറമ്പിൽ നിർമാണം അന്തിമ ഘട്ടത്തിലാണ‌്. ഇവിടെനിന്നാണ‌് മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പൈപ്പ‌് ലൈൻ തിരിയുന്നത‌്. കൂറ്റനാട‌്–- മംഗലാപുരം പൈപ്പ‌് ലൈൻ ജൂൺ 30നകം കമീഷൻ ചെയ്യാനാകുമെന്നും ഗ്യാസ‌് അതോറിറ്റി ഓഫ‌് ഇന്ത്യ ലിമിറ്റഡ‌് അധികൃതർ അറിയിച്ചു.

ഭൂമി ഏറ്റെടുത്തവർക്ക‌് നഷ്ടപരിഹാരം നൽകി. സ്ഥലം ഉടമസ്ഥതയുമായി ബന്ധപ്പെട്ട‌ രേഖകൾ ശരിയാക്കാത്തവർക്കാണ‌് തുക നൽകാനുള്ളത‌്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലാണ് നിര്‍ത്തിവച്ച പദ്ധതി പുനരാരംഭിച്ചത്.   പദ്ധതിയിൽ വാളയാർ വരെയുള്ള കേരളത്തിന്റെ ഭാഗത്ത‌് ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയായി. നഷ്ടപരിഹാരം നൽകിത്തുടങ്ങി. തെങ്ങൊന്നിന‌് 8000 മുതൽ 12,000 രൂപവരെയും ജാതിക്ക ഒന്നിന‌് 25,000 രൂപയും നെൽകൃഷി സെന്റിന‌് 3765 രൂപയുമാണ‌് നൽകുന്നത‌്. നെല്ലും തെങ്ങുമാണ‌് ഏറ്റെടുക്കുന്ന ഭൂമിയിലെ ഭൂരിഭാ​ഗം വിളകൾ. ലൈൻ പോകുന്ന പ്രദേശത്തെ തെങ്ങ‌്, ജാതി എന്നിവ പൂർണമായും വെട്ടിമാറ്റണം. എന്നാൽ നെൽകൃഷിക്ക‌് ഇത്  ബാധകമല്ല, സ്ഥലം വിട്ടുനൽകിയവർക്ക‌് അവിടെ വീണ്ടും കൃഷിയിറക്കാം. വേര‌് താഴ‌്ന്നിറങ്ങുന്ന  മരങ്ങൾ വയ‌്ക്കരുത‌്.

മുൻ യുഡിഎഫ‌് സർക്കാരിന്റെ കാലത്ത് പദ്ധതി നിര്‍മാണം ഇഴഞ്ഞുനീങ്ങി. 2012 മുതല്‍ 2016വരെ ആകെ 22 കിലോമീറ്റർ ദൂരം
മാത്രമേ  ലൈന്‍ ഇട്ടുള്ളു. ഭൂമാഫിയാ നേതൃത്വത്തിൽ നടത്തിയ സമരത്തെത്തുടർന്ന‌് യുഡിഎഫ‌് സർക്കാർ പദ്ധതി നിര്‍മാണം നിർത്തിവച്ചു. 2915 കോടി രൂപ ചെലവിൽ പ്രഖ്യാപിച്ച പദ്ധതി നഷ്ടപ്പെടുമെന്ന‌ ആശങ്കയുയർന്നു.  2014ൽ അധികാരത്തിലെത്തിയ ബിജെപി സർക്കാർ പദ്ധതി പിൻവലിക്കുമെന്ന മുന്നറിയിപ്പും നൽകി. എൽഡിഎഫ‌് അധികാരത്തിൽ വന്നശേഷം നഷ്ടപരിഹാരത്തുക കൂട്ടി.  നെൽകൃഷി ഉൾപ്പെടെയുള്ള വിളകൾക്ക‌് പ്രത്യേ പാക്കേജും  പ്രഖ്യാപിച്ചു. ഏറ്റവും സുരക്ഷിതമായ വാതക ഒഴുക്കാണ‌് ഗെയിൽ നടത്തുന്നതെന്ന‌് ജനങ്ങളെ ബോധ്യപ്പെടുത്താനും സംസ്ഥാന സർക്കാരിനായി. ഇതോടെ രണ്ടര വർഷംകൊണ്ട‌് 90 ശതമാനം പണിയും പൂർത്തിയാക്കാനും സാധിച്ചു. 

പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ മുഖേന വിതരണം ചെയ്യും. ഇതിനായി കൂറ്റനാട‌്–- എറണാകുളം ലൈനിൽ നാല‌്  കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഇവയുടെ  പണി പൂർത്തിയായശേഷമാകും    ഗാർഹിക കണക്ഷൻ നൽകുക.

നിലവിൽ  എറണാകുളം കളമശേരിയിൽ സിറ്റി ഗ്യാസ‌് പദ്ധതി പ്രകാരം 200 വീടുകൾക്ക‌് പാചകവാതകം വിതരണം ചെയ്യുന്നുണ്ട‌്.   കളമശേരിയിൽ 16 കിലോമീറ്റർ ദൂരത്തിൽ ഒമ്പത‌് വൻകിട കമ്പനികൾക്കും ഗെയിൽ നേരിട്ട‌് വാതകം വിതരണം നടത്തുന്നു.  എഫ‌്എസിടി, ബിപിസിഎൽ, ടാറ്റ സിറാമിക‌്സ‌്, കൊച്ചിൻ റിഫൈനറീസ‌് തുടങ്ങിയവയ‌്ക്കാണ‌് വിതരണം.



from Kerala || Deshabhimani ​Online ​News http://bit.ly/2CPCVJT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages