ശബരിമല > ശ്രീലങ്കൻ യുവതി ശബരിമല ദർശനം നടത്തിയതായി അഭ്യൂഹം. എന്നാൽ ദർശനം നടത്തിയിട്ടില്ലെന്നും മരക്കൂട്ടംവരെ എത്തി തിരിച്ചിറങ്ങിയെന്നും ഭർത്താവ‌് അറിയിച്ചു. 47 വയസുകാരി ശശികല ദർശനം നടത്തിയതായി ചില ചാനലുകൾ വ്യാഴാഴ‌്ച രാത്രി വാർത്ത നൽകിയിരുന്നു. പിന്നീട‌് വാർത്ത പിൻവലിക്കുകയും ചെയ‌്തു.
ഭർത്താവും കുട്ടിയുമൊത്താണ‌് ഇവർ പമ്പയിലെത്തിയത‌്. യുവതി മടങ്ങിയശേഷം ഭർത്താവുംകുട്ടിയും സന്നിധാനത്തെത്തി ദർശനം നടത്തുകയായിരുന്നു. യുവതിയുംകുടുംബവും ഏഴോടെയാണ‌് പമ്പയിലെത്തിയത‌്. ജനുവരി രണ്ടിന് പുലര്‍ച്ചെ മലയാളികളായ രണ്ട് യുവതികള്‍ ശബരിമലദര്‍ശനം നടത്തിയിരുന്നു. കോഴിക്കോട് സ്വദേശി ബിന്ദുവും മലപ്പുറം സ്വദേശി കനകദുര്‍ഗയുമാണ് സുപ്രീംകോടതി വിധിയെത്തുടർന്ന‌് ആദ്യമായി സന്നിധാനത്തിലെത്തിയത‌്.
from Kerala || Deshabhimani Online News http://bit.ly/2F3I2K1
via IFTTT
No comments:
Post a Comment