ഇരിട്ടി> പെരുമ്പറമ്പില്‍ സിപിഐഎം പ്രവര്‍ത്തകൻ വി കെ വിശാഖിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച അക്രമിസംഘത്തിലെ പ്രധാനിയായ ആർഎസ്എസ് ക്രിമിനൽ പെരുമ്പറമ്പിലെ പുല്ലാഞ്ഞിയോടൻ ശരത് (27) അറസ്റ്റിൽ.
ശനിയാഴ്ച രാവിലെയാണ് സി ഐ രാജീവന്‍ വലിയ വളപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രി പെരുമ്പറമ്പിലെ കടയിൽ നിന്ന് സാധനങ്ങളും വാങ്ങി വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ് ചേർക്കൽ റോഡിൽ കാറുകളിൽ പിന്തുടർന്നെത്തിയ ക്രിമിനൽ സംഘം വിശാഖിനെ വെട്ടിവീഴ്ത്തി കാറിൽ രക്ഷപ്പെട്ടത്. ആദ്യം കണ്ണൂർ എകെജി ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കൽ കോളജിലും ചികിത്സ നൽകിയ ശേഷം വിശാഖിനെ മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് വിശാഖ്. അക്രമികൾ എത്തിയ കാറിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. പെരുമ്പറമ്പില്‍ പോലീസ് നേതൃത്വത്തില്‍ വാഹന പരിശോധനയും പ്രതികൾക്കായി തിരച്ചിലും ഊർജിതമാക്കി.
from Kerala || Deshabhimani Online News http://bit.ly/2R8vHe7
via IFTTT
No comments:
Post a Comment