തിരുവനന്തപുരം > ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞത് ആര്‍എസ്എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണ്‍. അന്വേഷണ സംഘത്തിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് തിരിച്ചറിഞ്ഞത്. നാല് ബോംബുകളാണ് പ്രവീണ്‍ പൊലീസ് സ്റ്റേഷനിലേക്കെറിഞ്ഞത്. ഇയാള്‍ രണ്ടു ബോംബുകള്‍ സിപിഐ എം മാര്‍ച്ചിനു നേരേയും എറിഞ്ഞിട്ടുണ്ട്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ആർഎസ്‌എസ് ജില്ലാ പ്രചാരക് ബോംബെറിയുന്നതിന്റെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട ദൃശ്യങ്ങൾ:
സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടുകയായിരുന്നു. ബഹളത്തിനിടെ നെടുമങ്ങാട് എസ്‌ഐയുടെ കൈ ഒടിയുകയും ചെയ്തിരുന്നു. പൊലീസിനെ ആക്രമിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുവന്നതിന് പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലേക്ക് ബോംബേറ് ഉണ്ടായത്.
from Kerala || Deshabhimani Online News http://bit.ly/2TAkcZJ
via IFTTT
No comments:
Post a Comment