തിരുവനന്തപുരം> സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കെഎസ‌്ആർടിസി ജീവനക്കാരുടെ അനശ‌്ചിതകാല പണിമുടക്ക‌് ബുധനാഴ‌്ച അർധരാത്രി മുതൽ.
പിരിച്ചുവിട്ട മുഴുവൻ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. അനിശ്ചിതകാല പണിമുടക്ക് വിജയമാക്കണമെന്ന‌് ട്രേഡ് യൂണിയൻ സംയുക്ത സമിതി തൊഴിലാളികളോട‌് അഭ്യർഥിച്ചു.
ഇതേസമയം പണിമുടക്കിന‌് നോട്ടീസ‌് നൽകിയ ട്രേഡ‌് യൂണിയൻ പ്രതിനിധികളുമായി ബുധനാഴ‌്ച രാവിലെ പത്തിന‌് ചർച്ച നടക്കും. സിഎംഡി ടോമിൻ തച്ചങ്കരിയുടെ സാന്നിധ്യത്തിലാണ‌് ചർച്ച.
from Kerala || Deshabhimani Online News http://bit.ly/2VXwFIB
via IFTTT
No comments:
Post a Comment