ലെനിൻ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ലെനിൻ രാജേന്ദ്രന്റേത്‌ വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്ത സിനിമകള്‍: എം മുകുന്ദന്‍

മയ്യഴി> ലെനിന്‍ രാജേന്ദ്രനുമായി വളരെകാലം മുമ്പേ തുടങ്ങിയ സൗഹൃദമാണുള്ളതെന്ന്‌ എം മുകുന്ദൻ അനുസ്‌മരിച്ചു.‘അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ഡല്‍ഹിയില്‍ വളരെ അകലെയായിരുന്നെങ്കിലും ഇടയ്ക്ക് കണ്ടുമുട്ടുമായിരുന്നു. രാജേന്ദ്രന്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ ഒന്നിച്ചിരുന്ന് സംസാരിക്കും.അങ്ങനെയിരിക്കുമ്പോഴാണ് ദൈവത്തിന്റെ വികൃതികള്‍ സിനിമയാക്കണമെന്ന് രാജേന്ദ്രന്‍ താല്‍പര്യം പ്രകടിപ്പിച്ചത്. എനിക്കാദ്യം അതില്‍ താല്‍പര്യമുണ്ടായിരുന്നില്ല. വലിയ നോവല്‍ സിനിമയിലേക്ക് ചുരുക്കാന്‍ ബുദ്ധിമുട്ടാണ്. അതിന്റെ പ്രായോഗിക പ്രയാസമടക്കം ഞാന്‍ മുന്നില്‍ കണ്ടു. നല്ല സിനിമയാക്കാമെന്ന് രാജേന്ദ്രന്‍ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെയാണ് ഞങ്ങള്‍ മുന്നോട്ട്‌പോയത്.’മുകുന്ദൻ പറഞ്ഞു.

രാജേന്ദ്രന്റെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്ന് ദൈവത്തിന്റെ വികൃതികളായിരുന്നു. പ്രായേഗിക പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടായിരുന്നെങ്കിലും ചര്‍ച്ച ചെയ്തു എല്ലാം തീര്‍ത്തു. ഒരുഘട്ടത്തില്‍ ഞങ്ങള്‍ പരസ്പരം കലഹിച്ചിട്ടുണ്ട്. അല്‍ഫോന്‍സച്ഛനെന്ന എന്റെ കഥാപാത്രം വളരെ തടിച്ച്, വണ്ണമുള്ള ആളാണ്. രാജേന്ദ്രന്‍ അഭിനയിക്കാന്‍ കണ്ടെത്തിയത് രഘൂവരനെയാണ്. വളരെ മെലിഞ്ഞ് ഉയരമുള്ള ആളാണ്. അല്‍ഫോന്‍സച്ഛനുമായി ഒരുതരത്തിലും ബന്ധമില്ലാത്ത രൂപമാണ് രഘൂവരന്റേത്. അവിടെയാണ് ഞങ്ങള്‍ കലഹിച്ചത്. പക്ഷേ, അവിടെയും രാജേന്ദ്രന്‍ എന്നെ പറഞ്ഞ് ബോധ്യപ്പെടുത്തി.

അവസാനം സിനിമകാണാന്‍ പോവുമ്പോള്‍ എന്റെ നെഞ്ചിടിച്ചിരുന്നു. എന്റെ പ്രിയപ്പെട്ട കഥാപാത്രത്തെ രഘൂവരന്‍ എങ്ങനെ അവതരിപ്പിച്ചെന്നറിയാന്‍. അദ്ദേഹത്തിന്റെ അഭിനയം കണ്ടപ്പോള്‍ അദ്ഭുതപ്പെട്ടുപോയി. അദ്ഭുതകരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. സിനിമ വിജയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. രഘൂവരന് ദേശീയപുരസ്‌കാരം ലഭിക്കേണ്ട സിനിമയായിരുന്നു അത്. ഞാനന്ന് ഡല്‍ഹിയിലുണ്ടായിരുന്നു. ദേശീയപുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് രണ്ട് ദിവസം മുന്‍പേ അറിഞ്ഞത് രഘുവരനാണ് പുരസ്‌കാരമെന്നാണ്. അവസാനനിമിഷം അത് അട്ടിമറിക്കപ്പെട്ടു. വൈകാതെ രഘൂവരന്‍ മരിച്ചു. എനിക്കുണ്ടായ വലിയൊരു ദു:ഖം അതായിരുന്നു. രഘൂവരന് ദേശീയപുരസ്‌കാരം കിട്ടേണ്ടതായിരുന്നു.

ഒരു കാര്യത്തില്‍ ഞങ്ങള്‍ തമ്മില്‍ യോജിപ്പുണ്ടായിരുന്നു. സമൂഹത്തിന്റെ കരുത്തിലും നന്മയിലും വിശ്വസിക്കുന്നവരായിരുന്നു ഞങ്ങള്‍ രണ്ടുപേരും. ഇടതുപക്ഷ സഹയാത്രികരായിരുന്നു. രാജേന്ദ്രന്‍ സഹയാത്രികന്‍മാത്രമല്ല ഇടതുപക്ഷ പ്രവര്‍ത്തകനായിരുന്നു. വിപണിയുടെ സ്വാധീനത്തിന് വഴങ്ങാത്തതായിരുന്നു രാജേന്ദ്രന്റെ സിനിമകള്‍. ഒരുപാട് പ്രതികൂല സാഹചര്യത്തില്‍ സിനിമ ഉണ്ടാക്കുമ്പോഴും ഒരുവിധത്തിലും വിട്ടുവീഴ്ച ചെയ്തില്ല.

ജനങ്ങള്‍ ഏറ്റെടുത്ത നല്ല സിനിമകളാണ് അദ്ദേഹത്തിന്റേത്.ജനങ്ങള്‍ ഏറ്റെടുത്ത സിനിമകളാണ്. സിനിമ എന്ന മേഖലയോട് നൂറ് ശതമാനം സത്യന്ധത പുലര്‍ത്തിയ ആളായിരുന്നു. ഞങ്ങള്‍ രണ്ടുപേരുംകൂടിച്ചേര്‍ന്ന് മറ്റൊരു സിനിമയുണ്ടാക്കണമെന്നത് രാജേന്ദ്രന്റെ വലിയൊരു ആഗ്രഹമായിരുന്നു.  ഏതെങ്കിലും നോവലോ കഥയോ എടുത്ത് ചലച്ചിത്രമാക്കാമെന്നായിരുന്നു രാജേന്ദ്രന്‍ പറഞ്ഞത്. സിനിമക്ക് വേണ്ടി പുതിയൊരു കഥയുണ്ടാക്കാമെന്ന് ഒടുവില്‍ ഞങ്ങള്‍ ആലോചിച്ചിരുന്നതാണ്. ആ ഒരു ആഗ്രഹം മാത്രം നടന്നില്ല. അത് നടക്കാതെയാണ് രാജേന്ദ്രന്‍ പോയത്. മുകുന്ദൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2QRFXSO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages