എൻഎസ്‌എസ് നിലപാട‌് സമദൂരമല്ലെന്നും സമദൂരമാണെങ്കില്‍ സംഘപരിവാർ അക്രമങ്ങളെ അപലപിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അക്രമമുണ്ടാക്കി ക്രമസമാധാന പ്രശ‌്നമുണ്ടെന്ന‌് വരുത്തി കേന്ദ്ര ഇടപെടലിനാണ‌് ബിജെപി ശ്രമിക്കുന്നത‌്. ഹർത്താലിനിടെ ആർഎസ‌്എസ‌് പ്രവർത്തകർ തകർത്ത സിപിഐ ജില്ലാ കമ്മിറ്റി ഓഫീസ‌് സന്ദർശിക്കാനെത്തിയ അദ്ദേഹം മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. അവിശ്വാസി, വിശ്വാസി എന്നിങ്ങനെ വിഭജിച്ച‌് ഇടതുപക്ഷത്തെ ആക്രമിക്കാനാണ‌് ഉദ്ദേശമെങ്കിൽ അത‌് നടക്കില്ല.
അക്കാലം കഴിഞ്ഞു. ഹർത്താലിൽ സംഘപരിവാർ നടത്തിയ വ്യാപക അക്രമത്തെ അപലപിക്കാനുള്ള ജനാധിപത്യ മര്യാദ കോൺഗ്രസ‌് കാണിച്ചില്ല.
ഒരുഹർത്താലിലും കാണാത്തവിധം ക്വട്ടേഷൻ സംഘങ്ങളെ ഇറക്കിയാണ‌് ആർഎസ‌്എസ‌് കലാപമുണ്ടാക്കിയത‌്. വനിതാമതിലിന്റെ വിജയത്തിൽ വിറളിപൂണ്ടാണ‌് സംഘപരിവാർ ശക്തികൾ അക്രമത്തിന‌് മുതിരുന്നത‌്.
from Kerala || Deshabhimani Online News http://bit.ly/2SIdBw4
via IFTTT
No comments:
Post a Comment