സംഗീത സംവിധായകൻ എസ്‌ ബാലകൃഷ്‌ണൻ അന്തരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

സംഗീത സംവിധായകൻ എസ്‌ ബാലകൃഷ്‌ണൻ അന്തരിച്ചു

ചെന്നൈ> സംഗീത സംവിധായകൻ എസ്‌ ബാലകൃഷ്‌ണൻ അന്തരിച്ചു. ചെന്നൈയിൽ ഇന്ന്‌ രാവിലെയായിരുന്നു  അന്ത്യം.

റാംജി റാവ്‌ സ്‌പീക്കിങ്‌, ഇൻ ഹരിഹർ നഗർ,ഗോഡ്‌ഫാദർ, കിലുക്കാംപെട്ടി , മിസ്‌റ്റർ ആന്റ്‌ മിസിസ്‌, വിയറ്റ്‌നാം കോളനി ,  നക്ഷത്രകൂടാരം  തുടങ്ങി നിരവധി സിനിമകളുടെ സംഗീതം നിര്‍വഹിച്ചു. 80ലേറെ  മലയാള ചലചിത്രഗാനങ്ങൾ എസ്‌ ബാലകൃഷ്‌ണന്റേതായുണ്ട്‌. പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശിയാണ്. ആദ്യം കോയാമ്പത്തൂരിലും പിന്നീട് ചെന്നൈയിലുമായി ഏറെനാളായി തമിഴ്നാട്ടിലായിരുന്നു.

ശ്രീവത്സൻ, വിമൽ ശങ്കർ എന്നിവർ മക്കളാണ്‌. സംസ്‌ക്കാരം വൈകിട്ട്‌ നടക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2HgiGKF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages