തിരുവനന്തപുരം > രഞ്‌ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി സെമി ഫൈനലിൽ കടന്ന കേരള ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഫേസ്‌ബുക്ക് പേജിലാണ് മുഖ്യമന്ത്രി ടീമിനെ അഭിനന്ദിച്ചത്. 2017 ലെ വിജയികളായ ഗുജറാത്തിനെയാണ് വയനാട് കൃഷ്‌ണഗിരി സ്‌റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ കേരളം 113 റൺസിന് തോൽപ്പിച്ചത്.
62 വർഷത്തെ ചരിത്രം തിരുത്തിയാണ് കേരളം സെമിയിൽ കടന്നത്. പേസ് ബൗളർമാരായ ബേസിൽ തമ്പിയും സന്ദീപ് വാര്യരും വേഗതയിലും കൃത്യതയിലും പുറത്തെടുത്ത മികവാണ് കേരളത്തിന് സ്വപ്‌നവിജയം സമ്മാനിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2sF84v3
via IFTTT
No comments:
Post a Comment