അറിവുത്സവം, ആവേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

അറിവുത്സവം, ആവേശം

കോട്ടയം > അറിവിന്റെ അനന്തസാധ്യതകളിലേക്ക‌് മിഴിതുറന്ന് ആവേശത്തോടെ പ്രതിഭകൾ. അവർക്ക് പ്രോത്സാഹനമേകി അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും. കണ്ടും കേട്ടും തൊട്ടറിഞ്ഞും മനസ്സിലാക്കിയ പാഠങ്ങളോരോന്നും ഉത്തരങ്ങളായി പെയ്തിറങ്ങി. പാഠപുസ്തകങ്ങളിലെ അറിവുകൾക്കുമപ്പുറം അതിരുകളില്ലാത്ത വിജ്ഞാനത്വരയും വിശാലമായ നിരീക്ഷണപാടവവും ഒത്തുചേർന്നപ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ അറിവുത്സവമായ ഒഡീസിയ –- ദേശാഭിമാനി അക്ഷരമുറ്റം മെഗാഫൈനൽ ആവേശഭരിതം.

കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂൾ ക്യാമ്പസാണ് അക്ഷരമുറ്റം ക്വിസ് എട്ടാം സീസണിന്റെ മെഗാഫൈനലിന് ശനിയാഴ‌്ച വേദിയായത്. നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. ചീഫ് എഡിറ്റർ പി രാജീവ്, കോട്ടയം കലക്ടർ പി കെ സുധീർബാബു, റസിഡന്റ് എഡിറ്റർ പി എം മനോജ്, സംഘാടകസമിതി ചെയർമാൻ വി എൻ വാസവൻ, വിദ്യഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സി ഷൈലജകുമാരി, ബേക്കർ സ്കൂൾ പ്രിൻസിപ്പൽ ഡോ. ജെഗി ഗ്രേസ് തോമസ്, ഹെഡ്മിസ്ട്രസ് ജെസി വർഗീസ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം പി ബി കുരുവിള,  ദേശാഭിമാനി കോട്ടയം യൂണിറ്റ് മുൻ മാനേജർ സി ജെ ജോസഫ്, മാനേജർ രഞ്ജിത് വിശ്വം, ന്യൂസ് എഡിറ്റർ എം ഒ വർഗീസ് എന്നിവർ സംസാരിച്ചു.

അക്ഷരമുറ്റം സംസ്ഥാന കോ ഓർഡിനേറ്റർ നാരായണൻ കാവുമ്പായി മത്സരത്തെക്കുറിച്ച് വിശദീകരിച്ചു.
വിദഗ്ധ അധ്യാപകരുടെ സമിതിയാണ് അക്കാദമിക് ചുമതല നിർവഹിച്ചത്.

എൽപി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി സ്കൂൾതലത്തിലും തുടർന്ന് സബ്ജില്ലാ, ജില്ലാ തലങ്ങളിലും വിജയിച്ചെത്തിയ 224 പേരാണ് അറിവും വേഗവും മാറ്റുരച്ച വേദികളിൽ അണിനിരന്നത്. 

ഫെബ്രുവരി ഒമ്പതിന് കോട്ടയത്ത് നടക്കുന്ന മെഗാ ഇവന്റിലാണ് വിജയികൾക്കുള്ള സമ്മാനദാനം. മുഖ്യമന്ത്രി പിണറായി വിജയൻ, അക്ഷരമുറ്റം ഗുഡ‌് വിൽ അംബാസഡർ  മോഹൻലാൽ തുടങ്ങിയവർ പങ്കെടുക്കും. 

മുഖ്യ സ്പോൺസറായ ഒഡീസിയയ്ക്ക് പുറമേ, ഐസിഎൽ ഫിൻകോർപ്പ്, സ്വാദ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്, ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, റിജു ആൻഡ് പിഎസ‌്കെ ക്ലാസസ്, ക്രോഡാ ഇറ്റാലിയ, പോപ്പീസ് എന്നിവർ സഹ പ്രായോജകരുമായി.



from Kerala || Deshabhimani ​Online ​News http://bit.ly/2M5Kkc9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages