കോൺഗ്രസ‌് - ബിജെപി കൂട്ടുകെട്ടിന‌് നീക്കം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 31, 2019

കോൺഗ്രസ‌് - ബിജെപി കൂട്ടുകെട്ടിന‌് നീക്കം: കോടിയേരി


കമ്യൂണിസ‌്റ്റ‌്‌ വിരുദ്ധതയുടെ പേരിൽ കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിനുള്ള നീക്കം അണിയറയിൽ ഒരുങ്ങുകയാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. അതിനുള്ള തെളിവാണ‌്  നരേന്ദ്രമോഡിയുടെയും  രാഹുൽ ഗാന്ധിയുടെയും  അഭിപ്രായങ്ങൾ.- കണ്ണൂർ ദേശാഭിമാനി യൂണിറ്റിന്റെ രജതജൂബിലി ആഘോഷം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

1991ലെ തെരഞ്ഞെടുപ്പിൽ രൂപം കൊടുത്തതുപോലുള്ള കോലീബി സഖ്യമാണ‌് ആസൂത്രണം ചെയ്യുന്നത‌്. അതിനായി ജനങ്ങളെ വിശ്വാസികളായും  അവിശ്വാസികളായും  തരംതിരിക്കാനാണ‌് ശ്രമം.  കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനം വിശ്വാസികൾക്ക‌് എതിരല്ല. തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവൽപ്രധാനമായ  പ്രശ‌്നങ്ങൾ ഏറ്റെടുത്ത‌് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ‌് സിപിഐ എമ്മും എൽഡിഎഫും.
ശബരിമല വിഷയത്തിൽ കേരളത്തിൽ നടക്കുന്നത‌് യാഥാസ്ഥിതികരും പുരോഗമന വാദികളും തമ്മിലുള്ള ഏറ്റുമുട്ടലാണ‌്. ഇക്കാര്യത്തിൽ കമ്യൂണിസ‌്റ്റ‌് പ്രസ്ഥാനം പുരോഗമന ആശയത്തിന്റെ കൂടെയാണ‌്. സമൂഹത്തിലെ മാറ്റങ്ങളെ എതിർക്കുന്നത‌് യാഥാസ്ഥിതികരാണെന്ന‌് പറഞ്ഞ മന്നത്ത‌് പത്മനാഭന്റെ നിലപാടിനൊപ്പമാണ‌്  ഇടതുപ്രസ്ഥാനം.

തെരഞ്ഞെടുപ്പ‌് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന നിലപാടാണ‌്  കോൺഗ്രസിനും ബിജെപിക്കും. കള്ളപ്പണം പിടിച്ചെടുത്ത‌് പാവങ്ങൾക്ക‌് വിതരണം ചെയ്യുമെന്നും ഒരു വർഷം രണ്ട‌് കോടി യുവാക്കൾക്ക‌് തൊഴിൽ നൽകുമെന്നും വനിതകൾക്ക‌് തുല്യനീതി ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചാണ‌് മോഡി അധികാരത്തിൽ വന്നത‌്.

കഴിഞ്ഞ അഞ്ചു വർഷം ഇതൊന്നും നടപ്പായില്ല എന്നു മാത്രമല്ല  രാജ്യത്തെ സമ്പത്തിന്റെ 74 ശതമാനവും 10 ശതമാനം വരുന്ന വ്യക്തികളുടെ കൈയിലെത്തുകയും ചെയ‌്തു. ഇതിൽ ജനങ്ങളാകെ അസംതൃപ‌്തരാണ‌്. അത‌് മുതലെടുക്കാനാണ‌് രാഹുൽ ഗാന്ധി  എല്ലാവർക്കും മിനിമം കൂലി എന്ന പ്രഖ്യാപനവുമായി  രംഗത്തുവന്നത‌്.

പത്ത‌് വർഷം യുപിഎ ഭരിച്ചപ്പോൾ എന്തുകൊണ്ട‌് അതൊന്നും നടപ്പാക്കിയില്ല. പാർലമെന്റിൽ ഇടതുപക്ഷ പിന്തുണ ഉണ്ടായിരുന്നപ്പോൾപോലും വനിതാ ബിൽ കൊണ്ടുവരാൻ കോൺഗ്രസ‌് മുൻകൈ എടുത്തില്ല. 

കമ്യൂണിസ‌്റ്റുകാർ അധികാരത്തിലിരുന്ന കേരളം, ബംഗാൾ, ത്രിപുര ഒഴിച്ചുള്ള  സംസ്ഥാനങ്ങളിൽ ഭൂപരിഷ‌്കരണം നടപ്പാക്കിയോ–-  കോടിയേരി ചോദിച്ചു. ദേശാഭിമാനി ജനറൽ മനേജർ കെ ജെ തോമസ‌് അധ്യക്ഷനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2WwKP3G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages