ധ്രുവീകരണം ലക്ഷ്യമിട്ട‌് ആർഎസ‌്എസ‌് പിൻസീറ്റ‌് ഡ്രൈവിങ‌്; ശബരിമല കർമസമിതി സംഗമം ഏശിയില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 22, 2019

ധ്രുവീകരണം ലക്ഷ്യമിട്ട‌് ആർഎസ‌്എസ‌് പിൻസീറ്റ‌് ഡ്രൈവിങ‌്; ശബരിമല കർമസമിതി സംഗമം ഏശിയില്ല

തിരുവനന്തപുരം> ഞായറാഴ‌്ച തലസ്ഥാനത്ത‌് സംഘടിപ്പിച്ച സംഗമത്തിലൂടെ ആർഎസ‌്എസും -ബിജെപിയും ലക്ഷ്യമിട്ടത‌് വർഗീയ ധ്രുവീകരണം. അമൃതാനന്ദമയി ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച‌് ഹിന്ദുത്വ ധ്രുവീകരണമാണ‌് ലക്ഷ്യമിട്ടതെങ്കിലും ബിജെപിയും ആർഎസ‌്എസും സംഘടിപ്പിക്കുന്ന പതിവ‌് പരിപാടിയായി ഒതുങ്ങിയതോടെ സംഘപരിവാറിന്റെ ഒരു തന്ത്രംകൂടി പൊളിഞ്ഞു. ലോക‌്സഭാ തെരഞ്ഞെടുപ്പ‌് മുന്നിൽക്കണ്ടാണ‌് ഈ നാടകം അരങ്ങേറിയതെങ്കിലും ഏശിയില്ല.
അമൃതാനന്ദമയിയുടെ ആരാധകരെ കൂട്ടത്തോടെ ബിജെപി പാളയത്തിൽ എത്തിക്കുക എന്നതായിരുന്നു സംഘപരിവാറിന്റെ പ്രധാന അജൻഡ.

എന്നാൽ, കൈമനത്തെ അമൃതാനന്ദമയി ആശ്രമത്തിൽ എത്തിയവർപോലും പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന ബിജെപി–-ആർഎസ‌്എസ‌് സ‌്പോൺസേർഡ‌് പരിപാടിയിൽ എത്തിയതുമില്ല. മഠവുമായി ബന്ധപ്പെട്ട‌് പ്രവർത്തിക്കുന്ന ചില ആർഎസ‌്എസുകാരുടെ നേതൃത്വത്തിൽ മഠത്തിലെ വാഹനങ്ങളിൽ വിശ്വാസികളെ ഇറക്കാൻ നോക്കിയിട്ടും പ്രയോജനമുണ്ടായില്ല. ആർഎസ‌്എസ‌്–-ബിജെപി അനുഭാവികളായ അനുയായികൾ മാത്രമാണ‌് പങ്കെടുത്തത‌്.
അമൃതാനന്ദമയിയുടെ പ്രസംഗവും സംഘാടകർ ലക്ഷ്യമിട്ടതുപോലെ ആയില്ലെന്ന‌ു മാത്രമല്ല, അവർ പറഞ്ഞതെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ ട്രോളന്മാർ ആഘോഷമാക്കുകയും ചെയ‌്തു. അമൃതാനന്ദമയിയെക്കൊണ്ട‌് രാഷ‌്ട്രീയ മുദ്രാവാക്യ ശൈലിയിൽ ‘അയ്യപ്പ ഭഗവാൻ കീ ജയ‌്’ എന്ന‌് വിളിപ്പിച്ചതും ഭക്തർക്ക‌് ദഹിച്ചിട്ടില്ല. ആർഎസ‌്എസ‌ിന്റെ രാഷ‌്ട്രീയ പരിപാടിയിൽ അമൃതാനന്ദമയിയെ പ്രസംഗിപ്പിച്ചതിലും മുദ്രാവാക്യം വിളിപ്പിച്ചതിലും അവരുടെ അനുയായികളിലും എതിർപ്പുയർന്നിട്ടുണ്ട‌്. ദേശീയതലത്തിലുള്ള ചില ആർഎസ‌്എസ‌്–-ബിജെപി നേതാക്കൾ നേരിട്ടിടപെട്ടാണ‌് അമൃതാനന്ദമയിയെ പരിപാടിയിൽ പങ്കെടുപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട‌്.

ശബരിമലയിലെ ആചാരം ലംഘിക്കരുതെന്നാണ‌് പരിപാടിയിൽ അമൃതാനന്ദമയി പറഞ്ഞത‌്. എന്നാൽ, ശബരിമലയിൽ സ‌്ത്രീ പ്രവേശം അനുവദിക്കണമെന്നായിരുന്നു ഇതിന‌ുമുമ്പ‌് പലതവണയായി അവരുടെ പരസ്യപ്രതികരണം. ശബരിയിലെ പ്രതിഷ‌്ഠ നൈഷ‌്ഠിക ബ്രഹ്മചാരിയായ അയ്യപ്പനായതിനാൽ യുവതികൾ പ്രവേശിച്ചുകൂടാ എന്ന വാദത്തെ ഖണ്ഡിക്കാൻ ആർഎസ‌്എസ‌ിന്റെ കേരളത്തിലെ താത്വികാചാര്യന്മാരിൽ ഒരാളായി അവർ കണക്കാക്കുന്ന ആർ ഹരി തന്റെ ലേഖനത്തിൽ നേരത്തെ ഉദാഹരിച്ചതും അമൃതാനന്ദമയിയെ ആയിരുന്നു.ശബരിമലയിൽ സ‌്ത്രീകൾക്ക‌് പോയിക്കൂടെങ്കിൽ അമൃതാനന്ദമയിയുടെ അടുത്ത‌് പുരുഷന്മാർക്ക‌് ദർശനം അനുവദിച്ചുകൂടാ എന്നായിരുന്നു ഹരിയുടെ വാദം.

അമൃതാനന്ദമയിയെപ്പോലെതന്നെ നേരത്തെ യുവതീപ്രവേശത്തെ ശക്തമായി ന്യായീകരിച്ചവരാണ‌് ശ്രീ ശ്രീ രവിശങ്കറും കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിതാനന്ദപുരിയും. രവിശങ്കർ സംഗമത്തിന‌് ശബ്ദ സന്ദേശം നൽകി. ചിതാനന്ദപുരി അനുകൂലമായി സംസാരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2sI0kbi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages