കോട്ടയം > ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം സീറ്റ‌് ആർക്കും വിട്ടു കൊടുക്കില്ലെന്നും ഇടുക്കി സീറ്റുകൂടി തങ്ങൾക്ക‌് കിട്ടണമെന്നും കേരള കോൺഗ്രസ‌് എം വൈസ‌് ചെയർമാൻ ജോസ‌് കെ മാണി എംപി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള കോൺഗ്രസ‌് സ്ഥാനാർഥി തന്നെയാകും കോട്ടയത്ത‌് മത്സരിക്കുക. ഇക്കാര്യം പാർടി ചെയർമാൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട‌്. ഇതൊഴികെയുള്ള സീറ്റിലെ യുഡിഎഫിൽ ചർച്ചയുള്ളൂ. ഇടുക്കി സീറ്റുകൂടി വേണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ‌്. ഇക്കാര്യം യുഡിഎഫ‌് യോഗത്തിൽ ഉന്നയിച്ചു. എന്നാൽ ചർച്ച നടന്നിട്ടില്ല. പി സി ജോർജിന്റെ മുന്നണി പ്രവേശം നടക്കാത്ത കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2MoE2Vg
via IFTTT
No comments:
Post a Comment