തിരുവനന്തപുരം
2019 -ലെ നിശാഗന്ധി പുരസ്കാരത്തിന് പ്രശസ്ത മോഹിനിയാട്ട വിദുഷിയായ കലാമണ്ഡലം ക്ഷേമാവതി അർഹയായി. നർത്തകിയെന്ന നിലയിലും അധ്യാപിക എന്ന നിലയിലും മോഹിനിയാട്ടത്തിന് അവർ നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്താണ് "നിശാഗന്ധി പുരസ്കാരം 2019' സമർപ്പിക്കുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒന്നര ലക്ഷം രൂപയും ഭരതമുനിയുടെ വെങ്കല ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ അധ്യക്ഷനും പ്രമോദ് പയ്യന്നുർ, ഗിരിജ ചന്ദ്രൻ, ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ പി ബാലകിരൺ എന്നിവർ അംഗങ്ങളായുള്ള സമിതിയാണ് പുരസ്കാരജേതാവിനെ തെരെഞ്ഞെടുത്തത്.
from Kerala || Deshabhimani Online News http://bit.ly/2SGgPjJ
via IFTTT
No comments:
Post a Comment