തിരുവനന്തപുരം
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാരം ഗായിക പി സുശീലയ്ക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് മകരവിളക്ക് ദിനമായ 14ന് സന്നിധാനത്ത് സമ്മാനിക്കും.
2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നൽകിവരുന്നത്. കെ ജെ യേശുദാസ്, ജയൻ (ജയവിജയ), പി ജയചന്ദ്രൻ, എസ‌് പി ബാലസുബ്രഹ്മണ്യം, എം ജി ശ്രീകുമാർ, ഗംഗൈ അമരൻ, കെ എസ് ചിത്ര എന്നിവർക്കാണ് മുൻവർഷങ്ങളിൽ ഹരിവരാസനം പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. ശബരിമല ഉന്നതാധികാര സമിതി അധ്യക്ഷൻ ജസ്റ്റിസ് സിരിജഗൻ, ദേവസ്വം കമീഷണർ എൻ വാസു, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ എന്നിവരടങ്ങിയ പുരസ്‌കാര നിർണയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
from Kerala || Deshabhimani Online News http://bit.ly/2AAu4LH
via IFTTT
No comments:
Post a Comment