സ‌്ത്രീവിരുദ്ധ പരാമർശം: മാപ്പ‌് പറഞ്ഞ‌് കെ സുധാകരൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 24, 2019

സ‌്ത്രീവിരുദ്ധ പരാമർശം: മാപ്പ‌് പറഞ്ഞ‌് കെ സുധാകരൻ

കാസർകോട്> സ‌്ത്രീവിരുദ്ധ പരാമർശം നടത്തിയതിന‌് മാപ്പ‌്  പറഞ്ഞ് കോൺഗ്രസ് നേതാവ് കെ സുധാകരൻ. മുഖ്യമന്ത്രി സ്ത്രീകളെക്കാൾ മോശമായി എന്നായിരുന്നു സുധാകരന്റെ പരാമർശം. എന്നാൽ താൻ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണെന്നും സ്ത്രീകളെ പൊതുവിൽ ഉദ്ദേശിച്ചതല്ലെന്നുമാണ് സുധാകരന്റെ വിശദീകരണം. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും സുധാകരൻ പറഞ്ഞു.

കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ച അതേ ദിവസമായിരുന്നു കോൺഗ്രസ‌് നേതാവിന്റെ സ‌്ത്രീ വിരുദ്ധ പ്രസംഗം. കാസർകോട് നടന്ന യു ഡി എഫ് കളക്ട്രേറ്റ് മാർച്ചിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെണ്ണുങ്ങളേക്കാൾ  മോശമാണെന്നാണ‌്  കെ സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്. പിണറായി മുഖ്യമന്ത്രിയായാൽ ആണുങ്ങളെ പോലെ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിച്ചു. പക്ഷേ പെണ്ണുങ്ങളെക്കാൾ മോശമായി എന്നതാണ് യാഥാർത്ഥ്യം എന്നായിരുന്നു സുധാകരന്‍റെ വാക്കുകൾ.



from Kerala || Deshabhimani ​Online ​News http://bit.ly/2HGZ17d
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages