കാസർകോട‌്> ഹൈക്കമാൻഡ‌് ആവശ്യപ്പെട്ടാൽ പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം അപ്പോൾ പരിഗണിക്കുമെന്ന‌് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. സ്ഥാനാർഥിയാകാൻ വ്യക്തിപരമായി ആഗ്രഹം പ്രകടിപ്പിക്കില്ല. കാസർകോട‌് മാധ്യമ പ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസം വരെ മത്സരിക്കാൻ താത‌്പര്യമില്ലെന്നാണ‌് ഉമ്മൻചാണ്ടി പറഞ്ഞിരുന്നത‌്. ഉമ്മൻചാണ്ടി മത്സരിക്കണമെന്ന‌് കെപിസിസി പ്രസിഡന്റ‌് മുല്ലപ്പളളി രാമചന്ദ്രൻ അഭിപ്രായപ്പെട്ടപ്പോഴും ഉമ്മൻചാണ്ടി ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാൽ മത്സരിക്കാൻ തയ്യാറാണെന്നാണ‌് ഉമ്മൻചാണ്ടിയുടെ പുതിയ നിലപാട‌്. യുഡിഎഫിൽ സീറ്റ‌് ചർച്ചയും സ്ഥാനാർഥി നിർണയവും തുടങ്ങിയിട്ടില്ല.കോട്ടയം സീറ്റ‌് സംബന്ധിച്ച‌് ഒരു തർക്കവുമില്ല. ആ സീറ്റ‌് മാണി കേരള കോൺഗ്രസിന‌് തന്നെയാണ‌്.
ഒരു ഘടകകക്ഷിയുടെയും സീറ്റ‌് കോൺഗ്രസ‌് പിടിച്ചെടുക്കില്ല. മാധ്യമങ്ങൾ എന്ത‌് എഴുതിപ്പിടിച്ചാലും കോൺഗ്രസ‌് നിലപാടിൽ മാറ്റമുണ്ടാവില്ല. മറ്റ‌് പാർടികൾക്കുള്ള അവസരം നിഷേധിക്കില്ല. കേരള കോൺഗ്രസ‌് എം വൈസ‌് ചെയർമാൻ ജോസ‌് കെ മാണി നയിക്കുന്ന കേരള യാത്രയുടെ പൊതുസമ്മേളനം കാസർകോട‌് ഉദ‌്ഘാടനം ചെയ‌്തപ്പോഴും ഉമ്മൻചാണ്ടി ഇക്കാര്യം ആവർത്തിച്ചു.
from Kerala || Deshabhimani Online News http://bit.ly/2MsljIs
via IFTTT
No comments:
Post a Comment